മാവേലിക്കര ∙ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ റോഡ് നിർമാണം ഇഴയുന്നതായി ആക്ഷേപം. ബുദ്ധ ജംക്ഷൻ – കല്ലുമല റോഡിൽ ലവൽക്രോസിനു സമീപത്തുനിന്നു തെക്കോട്ടു റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാനറോഡ് നവീകരണത്തിന്റെ പേരിൽ അടച്ചിട്ടു മാസങ്ങളായി. റോഡ് നവീകരണം പകുതിയിലേറെ പൂർത്തിയാക്കിയതിനു പിന്നാലെയാണു നിർമാണം ഇഴയുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്നെത്തുന്ന റോഡ് എൻജിനീയറിങ് വിഭാഗം ഓഫിസിനു സമീപത്തു വരെ കോൺക്രീറ്റിങ് പൂർത്തിയാക്കി.
റോഡ് നിർമാണം വൈകുന്നതു സംബന്ധിച്ചു യാത്രക്കാരുടെ പരാതി റെയിൽവേ അധികൃതരെ അറിയിച്ചു. ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
എത്രയുംവേഗം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തും.
കൊടിക്കുന്നിൽ സുരേഷ് എംപി
കവാടം നിർമിക്കുന്ന ജോലികൾ ബാക്കിയുള്ളതിനാൽ ബുദ്ധ ജംക്ഷൻ–കല്ലുമല റോഡിലേക്കുള്ള ഭാഗത്തു വലിയ കുഴി പോലെ കിടക്കുകയാണ്. ഇവിടം ഒഴിവാക്കി പല വാഹനങ്ങളും വശത്തു കൂടി തിരിഞ്ഞു കോൺക്രീറ്റ് സ്ലാബിൽ കയറി പോകുന്നതു സ്ഥിരം കാഴ്ചയാണ്. എന്നാൽ വശത്തെ ചെമ്മണ്ണ് റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്.
മഴ പെയ്താൽ ഈ കുഴികളിൽ വെള്ളക്കെട്ടാവും. വെള്ളക്കെട്ട് ഒഴിവാക്കാൻ ഇരുചക്രവാഹന യാത്രക്കാർ വാഹനം വെട്ടിച്ചെടുക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ഇതിനൊപ്പം കെഎസ്ആർടിസി റീജനൽ വർക്ഷോപ്പിനു സമീപത്തു കൂടിയുള്ള റോഡും തകർന്നു കിടക്കുന്നതു മൂലം റെയിൽവേ സ്റ്റേഷനിലേക്കെത്തുന്ന യാത്രക്കാരാണ് വലയുന്നത്.
റെയിൽവേ സ്റ്റേഷനിലേക്കുള്ള കോൺക്രീറ്റ് റോഡിന്റെ കവാടം ഭാഗവും നവീകരിച്ചു വശങ്ങളിൽ അതിർത്തി സ്ലാബുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണം എന്നാണു യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]