തീപിടിത്തം; ആലപ്പുഴയിൽ വീട് കത്തിനശിച്ചു
ആലപ്പുഴ ∙ വടികാടിനു സമീപം തീപിടിച്ച് വീട് കത്തിനശിച്ചു. വടികാട് ശ്രീകുമാറിന്റെ വീട്ടിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
ശ്രീകുമാറിന്റെ മാതാപിതാക്കളായ ദാമോദരൻ പിള്ള (87), രാധാമണി (83), മാനസികാസ്വാസ്ഥ്യമുള്ള മകൻ ശ്രീരാഗ് (19) എന്നിവർ സംഭവ സമയം വീട്ടിലുണ്ടായിരുന്നു. കത്തിനശിച്ച വടികാട് ശ്രീകുമാറിന്റെ വീട്.
ശ്രീരാഗ് ആണ് അയൽ വീട്ടിലെത്തി വിവരം അറിയിച്ചത്.
മാതാപിതാക്കൾ ഉച്ചഭക്ഷണം കഴിഞ്ഞ് ഉറക്കത്തിലായിരുന്നു. വീടിന്റെ മുക്കാൽ ഭാഗവും വീട്ടുപകരണങ്ങളും കത്തിനശിച്ചു.
ആലപ്പുഴ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. കത്തിനശിച്ച വടികാട് ശ്രീകുമാറിന്റെ വീട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]