ചേർത്തല ∙ തെങ്ങിനു മുകളിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിശമനസേന സുരക്ഷിതമായി താഴെയിറക്കി. ചേർത്തല ചക്കരക്കുളം സ്വദേശി വർഗീസ് (55) ആണ് രാവിലെ മണവേലി ഭാഗത്ത് തെങ്ങിൽ കയറുന്നതിനിടയിൽ 40 അടിയോളം ഉയരത്തിൽ തെങ്ങിന്റെ മുകൾഭാഗത്ത് കുടുങ്ങിയത്. തെങ്ങ് വലിച്ചു കെട്ടിയ കമ്പി പൊട്ടിയതിനെ തുടർന്ന് തെങ്ങിൽനിന്നും പിടിവിട്ട
വർഗീസിന്റെ കാല് തെങ്ങിൽ കയറുന്ന മെഷിനിൽ കുടുങ്ങി തലകീഴായി കിടക്കുകയായിരുന്നു.
പ്രദേശവാസികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫിസർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ലാഡർ ഉപയോഗിച്ച് തെങ്ങിൽ കയറി വർഗീസിന്റെ സമീപത്ത് എത്തിയ സമയം വർഗീസിന്റെ കാല് മെഷീനിൽ നിന്നു പിടിവിട്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ ലജി പി. ശേഖറിന്റെ ദേഹത്തേക്ക് വീണു.
ഉടൻ തന്നെ മറ്റ് ഉദ്യോഗസ്ഥനായ ഉണ്ണി മുകളിൽ കയറി വർഗീസിനെ സുരക്ഷിതമായി താഴെയിറക്കി ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഗീസ് അപകടനില തരണം ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

