
ആലപ്പുഴ ∙ ട്രെയിനുകളിലെ മാലിന്യങ്ങൾ ശേഖരിച്ച് ചാക്കിൽക്കെട്ടി ബീച്ചിലെ ജനവാസ കേന്ദ്രത്തിൽ തള്ളിയിട്ട് 3 ആഴ്ച. മാലിന്യം ചീഞ്ഞഴുകിയതിനെത്തുടർന്ന് കടുത്ത ദുർഗന്ധമാണു പ്രദേശം മുഴുവൻ.
റെയിൽവേ സ്റ്റേഷനു തെക്ക് ബീച്ച് വാർഡിലെ സൈമണാശാൻ സ്മാരകത്തിനു സമീപമാണ് മാലിന്യം തള്ളിയത്. സമീപവാസികൾ രാപകൽ ജനലും കതകും അടച്ചാണ് വീടുകളിൽ കഴിയുന്നത്.
ഒട്ടേറെ വിദ്യാർഥികൾ യാത്ര ചെയ്യുന്ന വഴിക്കു സമീപമാണ് റെയിൽവേയുടെ മാലിന്യം തള്ളൽ കേന്ദ്രം. തെരുവുനായ്ക്കളും ധാരാളം.കഴിഞ്ഞ വർഷവും ഇതേ പ്രശ്നം ഉണ്ടായെന്ന് ബീച്ച് വാർഡ് കൗൺസിലർ എൽജിൻ റിച്ചാർഡ് പറഞ്ഞു.
റെയിൽവേക്ക് പരാതി നൽകിയ ശേഷമായിരുന്നു അന്നു നീക്കം ചെയ്തത്. പരാതി നൽകിയെങ്കിലും കരാറുകാരനെ പഴി പറഞ്ഞ് റെയിൽവേ ഒഴിഞ്ഞു മാറുകയാണെന്ന് എൽജിൻ റിച്ചാർഡ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]