
ആലപ്പുഴ ∙ പുതിയ പാലം നിർമിക്കുന്നതിനായി ജില്ലാക്കോടതി പാലം പൊളിച്ചു തുടങ്ങി. ഇന്നും നാളെയുമായി പാലം പൂർണമായി പൊളിക്കും.
പുതിയ പാലത്തിനുള്ള 168 തൂണുകളിൽ കനാലിന്റെ വടക്കേക്കരയിൽ 56 തൂണുകളുടെ പൈലിങ് പൂർത്തിയായി. മത്സ്യകന്യക സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരെണ്ണം സ്ഥാപിക്കാനുണ്ട്.
ബാക്കി തൂണുകൾ തെക്കേക്കരയിൽ ആണ്. വൈദ്യുതത്തൂണുകളും മറ്റും നീക്കം ചെയ്യുന്നതോടെ തെക്കേക്കരയിലും പൈലിങ് തുടങ്ങും.
അതേസമയം, ജില്ലാക്കോടതി പാലം പുനർനിർമാണത്തിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടത് സ്വകാര്യ ബസ് സർവീസുകളെയും വ്യാപാരികളെയും ഗുരുതരമായി ബാധിച്ചു.
പാലത്തിന്റെ വടക്കേക്കരയിൽ വ്യാപാര മേഖല പൂർണമായി സ്തംഭിച്ചു. മുല്ലയ്ക്കൽ ഭാഗത്തേക്കു പോകാൻ പ്രയാസം നേരിടുന്നു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വ്യാപാരികൾ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.
ബസ് ഉടമകളും അവരുടെ പ്രശ്നങ്ങൾ ഉന്നയിച്ചു. ബസ് ഉടമകളുടെ പരാതി പരിഹരിക്കാൻ കലക്ടറുടെ നിർദേശപ്രകാരം പൊലീസും, മോട്ടർ വാഹന വകുപ്പും സംയുക്തമായി വാഹന ഗതാഗതത്തിനായി തിരിച്ചുവിട്ട
റൂട്ടുകൾ ഇന്നലെ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]