
ചാരുംമൂട്∙ പാലമേലിലെ കാർഷിക വിളകളെ കാട്ടുപന്നിയിൽ നിന്നും രക്ഷിക്കാൻ ഫയറിങ് ഗ്രൗണ്ട് കൃഷിയോഗ്യമാക്കുമെന്ന പ്രഖ്യാപനം പ്രഹസനമാവുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നിശല്യം ഉണ്ടായിരിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കപ്പെടുന്നതുമായ പാലമേൽ പഞ്ചായത്തിലെ കർഷക ദുരിതം മനസ്സിലാക്കി നാല് വർഷം മുൻപ് അന്നത്തെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ചെങ്ങന്നൂർ ഡിവൈഎസ്പി: ആർ.ജോസ്, എം.എസ്.അരുൺകുമാർ എംഎൽഎ എന്നിവർ മറ്റപ്പള്ളിയിലെ പൊലീസ് ഫയറിങ് ഗ്രൗണ്ടിൽ എത്തിയിരുന്നു.
വർഷങ്ങളായി കാട്ടുപന്നികൾ കൂട്ടമായി വസിക്കുന്ന സ്ഥലമാണ് മറ്റപ്പള്ളിയിലെ പൊലീസ് ഫയറിങ് ഗ്രൗണ്ട്.
ഇതിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായതിനെ തുർന്ന് കാടുകയറി കിടക്കുന്ന സ്ഥലം വെട്ടിത്തെളിച്ച് ആദ്യം കൃഷിക്ക് അനുയോജ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ഇതിന് സർക്കാരുമായി ആലോചിക്കുമെന്നും അന്ന് ജില്ലാ പൊലീസ് മേധാവി വി.ജയദേവ് പറഞ്ഞിരുന്നു. അതോടൊപ്പം സ്ഥലം എസ്പിസി കുട്ടികളുടെ പരിശീലനത്തിന് ഉപയോഗപ്രദമാക്കുമെന്ന് പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ വർഷം അഞ്ചായിട്ടും നടപടി സ്വീകരിച്ചിട്ടില്ല. പകരം കാട്ടുപന്നികൾ ഈ കാടിനുള്ളിൽ കൂടുതൽ പെറ്റുപെരുകുകയും വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് രാത്രി പോവുകയും ചെയ്യുന്നു.
കൃഷി നശീകരണത്തിന് ശേഷം പുലർച്ചെ വീണ്ടും മറ്റപ്പള്ളിയിലെ ഗ്രൗണ്ടിലെ കാടുകളിൽ എത്തിച്ചേരും.
രണ്ട് കോടിയോളം രൂപയുടെ കൃഷികളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഒൻപതേക്കറോളം സ്ഥലമാണ് കാട് കയറി കിടക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ക്യാംപുകളിൽ നിന്നുള്ള പൊലീസുകാർക്കും എൻസിസി കെഡറ്റുകൾക്കും വെടിവയ്പ് പരിശീലനം നൽകിയിരുന്ന സ്ഥലമായിരുന്നു ഇത്. പിന്നീട് പൊലീസ് സേനാവിഭാഗമായ തണ്ടർ ബോൾട്ടിന്റെ പരിശീലനത്തിന്റെ ഭാഗമായുള്ള കെട്ടിടം നിർമിച്ചെങ്കിലും ഈ കെട്ടിടവും കാട് കയറി കിടക്കുകയാണ്.
സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയാൽ കാട്ടുപന്നികളുടെ ശല്യത്തിൽ നിന്നും കർഷകർക്ക് ഒരു പരിധിവരെ മോചനം ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]