ആലപ്പുഴ∙ റാങ്ക് ലിസ്റ്റ് വന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടും ജില്ലയിലെ ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പിഎസ്സി എൽപി സ്കൂൾ ടീച്ചർ ഉദ്യോഗാർഥികൾ ആലപ്പുഴ ഡിഡി ഒാഫിസിനു മുന്നിൽ സമരം നടത്തി. എൽപി റാങ്ക് ലിസ്റ്റിൽ കപ്പലണ്ടി പൊതിഞ്ഞ് നൽകി ഉദ്യോഗാർഥികൾ പ്രതിഷേധം രേഖപ്പെടുത്തി.
മെയ് 31ന് ആണ് ലിസ്റ്റ് നിലവിൽ വന്നത്. ആറു ജില്ലകളിൽ മാത്രമാണ് ഒന്നാം സ്ഥാനക്കാരന് നിയമനം ലഭിച്ചത്.
കഴിഞ്ഞ ലിസ്റ്റിൽ നിന്ന് ആദ്യ വർഷം തന്നെ നൂറിലേറെപ്പേർക്ക് നിയമനം ലഭിച്ച സ്ഥാനത്താണ് ഇത്തവണ ഉദ്യോഗാർഥികൾക്ക് ഇൗ ദുർവിധി. എറണാകുളം, പത്തനംതിട്ട, മലപ്പുറം, കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ മാത്രമാണ് ആദ്യ റാങ്കുകാർക്ക് നിയമന ശുപാർശ ലഭിച്ചത്.
തസ്തിക നിര്‍ണയം, പുനര്‍വിന്യാസം തുടങ്ങിയ സ്ഥിരം പ്രക്രിയകളില്‍ തട്ടിയാണ് എല്‍പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട
നൂറ് കണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമന സാധ്യതകള്‍ തകിടംമറിയുന്നത്. കഴിഞ്ഞ വര്‍ഷം മേയ് 31നാണ് 14 ജില്ലയിലെയും എല്‍പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റുകള്‍ നിലവില്‍ വന്നത്.
മെയിന്‍ ലിസ്റ്റില്‍ 6113, സപ്ലിമെന്ററി ലിസ്റ്റില്‍ 5488, ഭിന്നശേഷി ലിസ്റ്റില്‍ 157 എന്നിങ്ങനെ 11,758 പേരെയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിഎസ്സി അടുത്ത കാലത്തായി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ മുന്‍ ലിസ്റ്റിനെ അപേക്ഷിച്ച് ഉദ്യോഗാര്‍ഥികളെ കുറയ്ക്കുകയാണ് പതിവെങ്കിലും എല്‍പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ 150ല്‍ അധികം പേരെ കൂടുതലായി ഉള്‍പ്പെടുത്തുകയായിരുന്നു.
എന്നാല്‍ ലിസ്റ്റ് വര്‍ധിപ്പിച്ചതിന്റെ ഗുണം നിയമനത്തില്‍ പ്രതിഫലിക്കുന്നില്ല. നിലവില്‍ വന്ന് എട്ടു മാസം കഴിഞ്ഞെങ്കിലും ഇതുവരെ 2% പേര്‍ക്കു മാത്രമാണ് നിയമന ശുപാര്‍ശ ലഭിച്ചത്.
നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞു സമരം നടത്തി ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു.
ഓള് കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് (മലയാളം) നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

