മങ്കൊമ്പ് ∙ കിടങ്ങറ–കുന്നങ്കരി–കുമരങ്കരി–വാലടി–മുളക്കാംതുരുത്തി റോഡ് നിർമാണം കാരണം ഗതാഗത തടസ്സം പതിവാകുന്നതായി പരാതി. റോഡ് നിർമാണം വളരെ വേഗത്തിലാണു പുരോഗമിക്കുന്നത്.
മുളക്കാംതുരുത്തി മുതൽ പുന്നമൂട് ജംക്ഷൻ വരെ ആദ്യ ലെയർ ടാറിങ് നാളെ ആരംഭിക്കും. ഈ ഭാഗത്തു 3 ദിവസം പൂർണമായി ഗതാഗതം തടഞ്ഞാണു നിർമാണം നടക്കുന്നത്. അതേ സമയം മറ്റു ഭാഗങ്ങളിൽ റോഡ് പൂർണമായി അടച്ചതായുള്ള അറിയിപ്പു നൽകിയിട്ടില്ലാത്തതിനാൽ പ്രദേശവാസികൾ അടക്കം ഒട്ടേറെപ്പേർ റോഡിനെ ആശ്രയിച്ചു യാത്ര ചെയ്യുന്നുണ്ട്.
എന്നാൽ ഗതാഗതത്തിനു പൂർണമായി തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ നിർമാണ വസ്തുക്കൾ അലക്ഷ്യമായി ഇറക്കുന്നതാണു യാത്രക്കാരെ വലയ്ക്കുന്നത്.
വാലടി മുതൽ കിടങ്ങറ ഗുരുപുരം ജംക്ഷൻ വരെയുള്ള ഭാഗത്തു റോഡിന്റെ ഇരുവശത്തും സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലികളാണു നടക്കുന്നത്. സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനായി എത്തിക്കുന്ന കരിങ്കല്ലുകൾ ഗതാഗതം പൂർണമായി തടസ്സപ്പെടുന്ന രീതിയിൽ ഇറക്കിയിടുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഏറെ നേരം യാത്രാ തടസ്സമുണ്ടാക്കിയശേഷം മറ്റു ഭാഗങ്ങളിലുള്ള ജെസിബി എത്തിച്ച് കരിങ്കല്ലു വശത്തേക്കു മാറ്റിയാണു ഗതാഗതം സാധ്യമാക്കുന്നത്.
ഒട്ടേറെ യാത്രക്കാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. കരിങ്കൽ ഇറക്കുന്ന സ്ഥലത്തു തന്നെ ജെസിബി പോലുള്ള ഉപകരണങ്ങൾ ഉറപ്പാക്കിയാൽ ഏറെ നേരം ഗതാഗത തടസ്സം നേരിടുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നാണു യാത്രക്കാർ പറയുന്നത്.
പൂർണമായി ഗതാഗതം നിയന്ത്രിച്ചു കൊണ്ടുള്ള നിർമാണം നടത്തുകയോ യാത്രക്കാർക്ക് ഏറെ നേരം തടസ്സമുണ്ടാകാത്ത രീതിയിൽ നിർമാണം ക്രമീകരിക്കുകയോ വേണമെന്നാണു ആവശ്യം ഉയരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

