
കീച്ചേരിക്കടവ് ∙ ‘അവൻ ഇന്നു ജോലിക്കു വരുന്നില്ലെന്നു പറഞ്ഞതാണ്, എന്നിട്ടും ഞാനാ നിർബന്ധിച്ചു വിളിച്ചു കൊണ്ടുവന്നത്. വീട്ടിൽ നിന്നു ഞങ്ങൾ ഒരുമിച്ചാണു ജോലി സ്ഥലത്ത് എത്തിയത്’– മുങ്ങി മരിച്ച രാഘവ് കാർത്തികിന്റെ (കിച്ചു) സഹോദരൻ അക്ഷയ് കാർത്തിക്കിന്റെ വാക്കുകൾ മുറിഞ്ഞു.
അനുജനെ മരണത്തിലേക്കു വിളിച്ചു കൊണ്ടുവന്നതു താനാണെന്നു ഹൃദയംപൊട്ടുന്ന വേദനയോടെ അക്ഷയ് പറയുന്നു. കരിപ്പുഴയിലാണ് അക്ഷയ് വാടകയ്ക്കു താമസിക്കുന്നത്.
‘‘രാഘവ് വിളിച്ചത് അനുസരിച്ചു ഞായറാഴ്ച ഓച്ചിറയിലെ വീട്ടിലായിരുന്നു.
വൈകിട്ടു കരിപ്പുഴയിലേക്കു മടങ്ങാൻ തുടങ്ങിയപ്പോൾ പോകേണ്ട എന്നു നിർബന്ധിച്ച് അവിടെ നിർത്തി.
ഇന്നലെ രാവിലെ ജോലിക്കു പോകാൻ വിളിച്ചപ്പോൾ വരുന്നില്ലെന്നു ആദ്യം പറഞ്ഞു. കോൺക്രീറ്റ് ജോലിയല്ലേ ഉച്ചയോടെ തീരുമല്ലോ എന്നു പറഞ്ഞു ഞാനാണു നിർബന്ധിച്ചത്. ജോലിക്കിടയിലെ ഇടവേളയിൽ ഭക്ഷണം കഴിച്ചപ്പോഴും നീ വിളിച്ചതു കൊണ്ടാണു ഞാൻ വെയിലത്തു പണിയേണ്ടി വന്നതെന്നു പറഞ്ഞു.
കോൺക്രീറ്റിങ്ങിനിടെ ശബ്ദം കേട്ടപ്പോൾ അവനാണു പോയി നോക്കിയത്.
നട്ട് പൊട്ടിയതാണെന്നു കണ്ടപ്പോൾ പുതിയ നട്ട് എടുത്തു മുറുക്കാൻ എന്നോടു പറഞ്ഞു. പിന്നീടാകാം എന്നു പറഞ്ഞപ്പോൾ നിനക്കു പേടി ആണോ എന്നായി ചോദ്യം. നട്ട് എടുത്തു ഞാൻ വന്നപ്പോഴേക്കും അവൻ അവിടെ കിടന്ന മറ്റൊരു നട്ട് എടുത്തു ജോലി ആരംഭിച്ചിരുന്നു.
എന്നിട്ട് എന്നെ നോക്കി ചിരിച്ചു. അപ്പോഴേക്കും തട്ട് താഴേക്കു തകർന്നു വീണു, ഒപ്പം അവനും പുഞ്ചിരിയോടെ താഴേക്ക്..’’– വിതുമ്പലോടെ അക്ഷയ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]