ചേർത്തല ∙ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നു തുടങ്ങിയ തിരച്ചിൽ അവസാനിപ്പിച്ചത് രാത്രി ഏഴരയോടെ. സെബാസ്റ്റ്യന്റെ മുറിയുടെ തറയോടു പൊളിച്ച് കുഴിച്ചും, മേൽക്കൂരയിലെ ഓടുകൾ മാറ്റിയുമെല്ലാമായിരുന്നു പരിശോധന.
വീട്ടുവളപ്പിലെ മരത്തിൽ കൊളുത്തിക്കിടക്കുന്ന നിലയിലായിരുന്നു കൊന്ത കണ്ടെത്തിയത്. ഭൂമിക്കടിയിലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച കെഡാവർ നായയും തിരിച്ചിലിനുണ്ടായിരുന്നു. 2024 ഡിസംബർ 23നാണ് ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയെ കാണാതായത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനിലെത്തിയത്.
ജെയ്നമ്മ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ കൊല്ലപ്പെട്ടുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.
കെഡാവർ നായ നൽകിയ സൂചനകളും പൊലീസിനു തോന്നിയ സംശയങ്ങളും അടിസ്ഥാനമാക്കിയായിരുന്നു കുഴിയെടുത്തുള്ള പരിശോധന.ഡിഎൻഎ പരിശോധനയ്ക്കായി ജെയ്നമ്മയുടെയും ഐഷയുടെയും ബന്ധുക്കളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ജെയ്നമ്മ കേസിലെ തെളിവെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു പരിശോധനയെങ്കിലും ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈം ബ്രാഞ്ചും ഐഷ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചും ചേർത്തല പൊലീസും ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]