
ദേശീയപാത നവീകരണം; പൊന്നാംവെളിയിൽ അടിപ്പാത നിർമിക്കണം: ഹൈക്കോടതി
തുറവൂർ ∙ തുറവൂർ–പറവൂർ റീച്ചിൽ പട്ടണക്കാട് പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള ദേശീയപാത നിർമാണത്തിനെതിരെ കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയിൽ പൊന്നാംവെളിയിൽ അടിപ്പാത നിർമിക്കുന്നതിന് ഹൈക്കോടതി ഉത്തരവിട്ടു.അശാസ്ത്രീയ റോഡ് നിർമാണം മൂലം പുരാതനമായ മാർക്കറ്റ് ബ്ലോക്ക് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, എൽപി സ്കൂൾ പൊലീസ് സ്റ്റേഷൻ, ധനകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജനങ്ങൾക്ക് പോകണമെങ്കിൽ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട സാഹചര്യമാണ്.
ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് ഒട്ടേറെ സമരപരിപാടികൾക്കു നേതൃത്വം നൽകിയിരുന്നു.പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി ഡിസിസി ജനറൽ സെക്രട്ടറി ടി.എച്ച്.സലാം, മണ്ഡലം പ്രസിഡന്റ് പി.എം.രാജേന്ദ്ര ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ജയപാൽ, പഞ്ചായത്ത് അംഗം എ.ആർ.ഷാജി എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]