
ആലപ്പുഴ ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
ജൂണിലെ മാസാദ്യ സ്റ്റോക്കെടുപ്പിനായി റേഷൻ കടകൾക്ക് ഇന്ന് അവധി.
കാലാവസ്ഥ
സംസ്ഥാനത്തു പരക്കെ മഴയ്ക്കും അറബിക്കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ കിഴക്കേനട, ചേരിപ്പാലം, ഭഗവതിമുക്കം ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ഒഴിവ്
അധ്യാപകർ
പട്ടണക്കാട് ∙ എസ്സിയു ജിവിഎച്ച്എസ് സ്കൂളിൽ ഇക്കണോമിക്സ് (സീനിയർ), സുവോളജി (ജൂനിയർ), കെമിസ്ട്രി (ജൂനിയർ) വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ 10ന് ഉച്ചയ്ക്ക് 2ന് സ്കൂളിലെത്തണം. ഫോൺ: 9495524095.
ക്യാംപുകൾ പ്രവർത്തിച്ച സ്കൂളുകളിൽ ഇന്നുമുതൽ ക്ലാസ് തുടങ്ങും
അമ്പലപ്പുഴ ∙ വീടുകളിൽ ചെളിയും , വെള്ളവും ഇറങ്ങാത്തതിനാൽ പുറക്കാട് പഞ്ചായത്തിലെ 300 കുടുംബങ്ങൾ നിലവിൽ 4 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നു. സ്കൂളുകളിലെ ക്യാംപുകൾ ഇന്നലെ വൈകിട്ട് അവസാനിച്ച സാഹചര്യത്തിൽ ഇന്നു മുതൽ ക്ലാസ് തുടങ്ങും. തോട്ടപ്പള്ളി സ്പിൽവേ പൊഴി വഴി കടലിലേക്ക് നീരൊഴുക്ക് കുറഞ്ഞു. വേലിയേറ്റ സമയത്ത് ഓരുജലം കനാലിലൂടെ പാടശേഖരങ്ങളിൽ എത്തുന്നത് രണ്ടാം കൃഷിക്ക് ഭീഷണിയാണ്. കരുമാടി നടുക്കേ മേലത്തുംകരി പാടശേഖരത്തിൽ വെള്ളം വറ്റാത്തതിനാൽ വീടുകളിലെ താമസം പ്രതിസന്ധിയിലാണ്.
പൈപ്പ് ലൈനിൽ വെള്ളം കിട്ടുന്നില്ല
ആലപ്പുഴ ∙ രണ്ടാഴ്ചയിൽ അധികമായി ജില്ലാ കോടതി വാർഡിൽ കോർത്തശേരി പള്ളി മുതൽ കായൽ തീരം വരെ വീടുകളിൽ പൈപ്പ് ലൈനിൽ വെള്ളം കിട്ടുന്നില്ല. ജില്ലാക്കോടതി പാലം പണിയുടെ ഭാഗമായി ലൈൻ വിഛേദിച്ചതാണെന്നു കൗൺസിലർ ബി.മെഹബൂബ് പറഞ്ഞു. ജലവിതരണം പുനഃസ്ഥാപിക്കണമെന്നു മെഹബൂബ് ആവശ്യപ്പെട്ടു