ആലപ്പുഴ ∙ ജില്ലയിൽ പിണറായി വിജയൻ പ്രചാരണത്തിനെത്തിയ നാലു മണ്ഡലങ്ങളിലും എൽഡിഎഫിന് തോൽവി. അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, അരൂർ എന്നീ മണ്ഡലങ്ങളിലായിരുന്നു പിണറായി പ്രചാരണത്തിനെത്തിയത്.
കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളെന്ന എൽഡിഎഫ് വിലയിരുത്തലിന്റെ ഭാഗമായായിരുന്നു പിണറായിയുടെ പ്രചാരണം.
നിരാശതളംകെട്ടി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്
ആലപ്പുഴ ∙ ആലപ്പുഴയുടെ ആകാശം ഇടയ്ക്കിടെ മൂടിക്കെട്ടുകയും തെളിയുകയും ചെയ്തു. എന്നാൽ, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നിരാശയുടെ മേഘങ്ങൾ മാത്രം ഇരുണ്ടുകൂടിയ ദിനമായിരുന്നു ഇന്നലെ.
ആളുകളോ ആരവമോ ആവേശമോ ഇല്ലാതെ മണിക്കൂറുകൾ കടന്നുപോയി. സിപിഎമ്മിന്റെ പടിയിറങ്ങി യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജി.സുധാകരന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന് ആദ്യം പൊള്ളലേറ്റത്.
കേരളത്തിന്റെ ട്രെൻഡ് വലത്തേക്കു ചായുന്നതിന്റെ എല്ലാ സൂചനകളും തുടക്കത്തിലേ ലഭിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട
മുഖവുമായാണ് ഓരോരുത്തരും ഓഫിസിലെത്തിയത്. അധികം വൈകാതെ ആലപ്പുഴ മണ്ഡലം സ്ഥാനാർഥി പി.പി.ചിത്തരഞ്ജനുമെത്തി.
വോട്ടെണ്ണി തുടങ്ങിയപ്പോൾ ചിത്തരഞ്ജൻ മുന്നിലായിരുന്നെങ്കിലും ശരവേഗത്തിലാണ് യുഡിഎഫിന്റെ എ.ഡി.തോമസ് ഭൂരിപക്ഷം ഉയർത്തിയത്.
എങ്കിലും ചിത്തരഞ്ജന്റെ കണ്ണുകളിൽ പ്രതീക്ഷ വറ്റിയിരുന്നില്ല. മുദ്രാവാക്യങ്ങളോ ജയഘോഷങ്ങളോ ഇല്ലാത്ത ഓഫിസിൽ വോട്ടുനില വിളിച്ചുപറയുന്ന ടെലിവിഷൻ ചാനലിനു മുന്നിലെ ഇരിപ്പിടങ്ങളിൽ ചിത്തരഞ്ജനും കുറച്ചു പ്രവർത്തകരും മാത്രം നിരന്നിരുന്നു.
കൂടെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദുമുണ്ട്.
അമ്പലപ്പുഴ മണ്ഡലം സ്ഥാനാർഥി ജി.സുധാകരന്റെ ഭൂരിപക്ഷത്തിൽ നേരിയ കുറവു വന്നപ്പോഴാണ് എൽഡിഎഫ് സ്ഥാനാർഥി എച്ച്.സലാം എത്തുന്നത്. പക്ഷേ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
സുധാകരന്റെ ഭൂരിപക്ഷം വീണ്ടുമുയർന്നു. ചിത്തരഞ്ജനൊപ്പം എച്ച്.സലാമും ടെലിവിഷനുമുന്നിലിരുന്നു.
ഉച്ചയോടെ ജി.സുധാകരൻ വിജയമുറപ്പിച്ചു. എ.ഡി.തോമസിന്റെ ഭൂരിപക്ഷവും പതിനായിരത്തിലേക്കുയർന്നു.
ജനവിധി അംഗീകരിക്കാൻ പ്രവർത്തകരും നേതാക്കളും സിപിഎം ഓഫിസും മനസ്സുകൊണ്ട് തയാറായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

