
ഇഴയുന്ന പാലം നിർമാണം; വലയുന്ന നാട്ടുകാരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാരുംമൂട്∙ ചത്തിയറ പാലത്തിന്റെ നിർമാണം വൈകുന്നത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന ചത്തിയറ പാലത്തിന്റെ നിർമ്മാണം തുടങ്ങിയട്ട് ഒരു വർഷം. പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ സമാന്തരപാതകളിലൂടെയുള്ള യാത്രയും ദുരിതപൂർണമായി. താമരക്കുളത്തു നിന്നു വള്ളികുന്നം, ചൂനാട് ജംക്ഷൻ, ഓച്ചിറ ഭാഗങ്ങളിലേക്ക് എളുപ്പവഴിയിൽ എത്തിച്ചേരാനുള്ള പ്രധാന റോഡിലും യാത്രാദുരിതമാണെന്നു നാട്ടുകാർ പറയുന്നു. പല സ്വകാര്യ ബസുകളും ഇതു വഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചു.
നിർമാണം വൈകുന്നതോടെ പാലത്തിനക്കരെയുള്ള സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ യാത്രയും ദുരിതത്തിലാണ്. കിലോമീറ്ററുകൾ ചുറ്റിയാണ് രക്ഷിതാക്കൾ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നത്. നിർമാണം വൈകുന്നത് കാരണം താമരക്കുളം മാധവപുരം മാർക്കറ്റിലെ കച്ചവടവും കുറഞ്ഞു. ചത്തിയറ, വള്ളികുന്നം ഭാഗത്തു നിന്നു വരുന്ന കർഷകരുൾപ്പെടെയുള്ളവരായിരുന്നു താമരക്കുളം മാർക്കറ്റിനെ നിലനിർത്തിയിരുന്നത്. കരാറുകാർക്ക് ബിൽ മാറി കിട്ടാനുള്ള താമസവും പാലത്തിനന്റെ നിർമ്മാണം വൈകാൻ കാരണമായെന്നു നാട്ടുകാർ പറയുന്നു.