മാന്നാർ ∙ പിഐപി കനാലും കനാൽപാലത്തിന്റെ ഇറക്കവും ചേരുന്ന ഇടമായ പുലിയൂർ ഇലഞ്ഞിമേലിലെ കൊടുംവളവ് അപകടക്കണിയായി. കനാൽ പാലത്തിലേക്കുള്ള മൂന്നു റോഡുകളിലും സംരക്ഷണഭിത്തി ഇല്ലാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു.
ഇവിടെ സംരക്ഷണ ഇലഞ്ഞിമേൽ കിഴക്ക് മുളവനപ്പടിക്കു സമീപമാണ് അപകടക്കെണി. 45 വർഷം മുൻപാണ് പമ്പാ ഇറിഗേഷന്റെ ചെന്നിത്തല ഇടതുകര കനാൽ നിർമിച്ചത്.
കനാൽ കടന്നു പോകുന്നതിനായി റോഡുഭാഗം ഉയർത്തിയതോടെയാണ് അപകടക്കെണി രൂപപ്പെട്ടത്. കനാൽ പാലം കയറണമെങ്കിൽ മൂന്നുവശത്തു നിന്നുമുള്ള വലിയ കയറ്റം കയറണം.
അതും കൊടുംവളവിലെ കുഴിയും മറികടന്നും വേണം.
ഉയരത്തിലുള്ള കനാൽ പാലമായതിനാൽ മൂന്നു വഴിയുടെ വശങ്ങൾ വലിയ താഴ്ചയും ഏറെ അപകടകരവുമാണ്. മാലിന്യം നിക്ഷേപിക്കുന്നവരുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇവിടത്തെ കുഴി.
മാലിന്യനിക്ഷേപവും ധാരാളം നടക്കുന്നുണ്ട്. ഇവിടെ സംരക്ഷണ വേലിയൊരുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. പഞ്ചായത്തോ, പിഐപിയോ, പൊതുമരാമത്തു വകുപ്പോ ആര് ഇവിടെ സംരക്ഷണ വേലിയൊരുക്കുമെന്ന തർക്കവും നിലവിലുണ്ട്.
ആരായാലും നാട്ടുകാരെയും യാത്രക്കാരെയും അപകടക്കുഴിയിൽ വീഴ്ത്തുന്നത് ഒഴിവാക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

