അമ്പലപ്പുഴ ∙ ചരിത്ര സ്മാരകമായി കാത്തു സൂക്ഷിക്കേണ്ട കരുമാടിക്കുട്ടൻ മണ്ഡപത്തിന്റെ വികസന കാര്യത്തിൽ അധികാരികൾ താൽപര്യം കാണിക്കുന്നില്ല.ആത്മീയ നേതാവ് ദലൈലാമ ഇവിടം സന്ദർശിച്ചിട്ടുണ്ട്.
ദേശീയ ജലപാതയുടെ അരികിൽ 10 സെന്റ് സ്ഥലത്താണ് മണ്ഡപം സ്ഥിതി ചെയ്യുന്നത്.സമീപത്തെ സ്ഥലം ഏറ്റെടുത്ത് മണ്ഡപം കൂടുതൽ വികസിപ്പിക്കണമെന്ന ആവശ്യവും നടപ്പിലായില്ല.സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ വരുന്ന മണ്ഡപത്തിനു ചുറ്റും കാടുകയറി. മതിൽ തകർന്നു വീഴാറായി.വിശ്രമ കേന്ദ്രത്തിന്റെ ഓടുകൾ പൊട്ടി ചോർന്നൊലിക്കുന്നു.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലേക്കുള്ള റോഡും സഞ്ചാരയോഗ്യമല്ല.മുൻ മന്ത്രി കെ.സി.ജോസഫ് സാംസ്കാരിക വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് കരുമാടിക്കുട്ടൻ മണ്ഡപ വികസന ഉപദേശക സമിതിക്ക് രൂപം നൽകി.ആദ്യ ചെയർമാനായി കരുമാടി മുരളിയെ നിയമിച്ചു.2015ൽ മണ്ഡപത്തിൽ 16 ലക്ഷം രൂപയുടെ വികസന പ്രവർത്തനം നടത്തി.പൈതൃക മാതൃകയിൽ വിശ്രമസ്ഥലം ഓടു മേഞ്ഞു.നടവഴി കരിങ്കൽ പാകി.ഉദ്യാനം ഒരുക്കി.
ഇരിപ്പിടങ്ങളും കമനീയമാക്കി.സെക്യൂരിറ്റി കാബിനും നിർമിച്ചു.കാവൽക്കാരനെയും നിയമിച്ചു.പിന്നീട് ഒരു വികസനവും മണ്ഡപത്തിൽ നടന്നിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

