ആലപ്പുഴ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കലാ–കായിക അധ്യാപകരുടെ തസ്തിക നഷ്ടം ഒഴിവാക്കാനുള്ള നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വന്നെങ്കിലും ആവശ്യങ്ങൾ എല്ലാം അനുവദിക്കാത്തതിനാൽ കായികാധ്യാപക സംഘടനകൾ നിസ്സഹകരണം തുടരുന്നു. ഇതോടെ സ്കൂൾ കായിക മേളയുടെ നടത്തിപ്പ് സംബന്ധിച്ച് വീണ്ടും ആശങ്ക ഉയരുന്നു.
അധ്യാപന ജോലി ചെയ്യുന്നുണ്ടെങ്കിലും മേളകളുടെ സംഘാടനത്തിൽ നിന്നു കായികാധ്യാപകർ വിട്ടുനിൽക്കുകയാണ്.
ഈ മാസം അവസാനത്തോടെ സംസ്ഥാനതല കായികമേള നടത്തേണ്ടതുണ്ട്. അതിനു മുൻപ് ഉപജില്ല, ജില്ല കായിക മേളകളും നടത്തണം.
എന്നാൽ ഭൂരിഭാഗം ജില്ലകളിലും സ്വമേധയാ ചുമതല ഏറ്റെടുക്കാൻ അധ്യാപകർ തയാറായിട്ടില്ല. ചിലയിടത്തു നിർബന്ധപൂർവം നറുക്കിട്ടും മറ്റു ചിലയിടത്ത് അധ്യാപകരെ ഭരണാനുകൂല സംഘടനകൾ സ്വാധീനിച്ചുമാണ് ഉപജില്ല, ജില്ലാ സെക്രട്ടറിമാരെ കണ്ടെത്തിയത്.
വിദ്യാർഥികൾ കുറഞ്ഞതു കാരണം ഈ വർഷം ജോലി നഷ്ടമായ കായിക അധ്യാപകരെ അതതു സ്കൂളുകളിൽ സംരക്ഷിക്കാനുള്ള നടപടികൾ നിർദേശിച്ചു സെപ്റ്റംബർ 24നു സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു.
എന്നാൽ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടില്ല. മുൻ വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ജോലി നഷ്ടമായ അധ്യാപകർക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കില്ലെന്നു കായികാധ്യാപകർ പറയുന്നു.
കഴിഞ്ഞ വർഷം മാത്രം 14 കായിക അധ്യാപകർക്കു ജോലി നഷ്ടമായെന്നാണു അധ്യാപക സംഘടനകളുടെ കണക്ക്. ഇതുകൂടി കണക്കിലെടുത്ത് മുൻപു ജോലി നഷ്ടമായവർക്ക് സംരക്ഷണം നൽകണമെന്നും അധ്യാപകർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]