മുഹമ്മ∙വാഹനാപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന വ്യക്തിക്ക് പ്രഥമ ശുശ്രൂഷയും പരിചരണവും നൽകിയ അരൂക്കുറ്റി സുഹീന നിവാസിൽ നിഹാലയ്ക്ക് മുഹമ്മ പൊലീസിന്റെ ആദരം . ജൂലൈ 19ന് ആര്യക്കരയിൽ ഉണ്ടായ വാഹനാപകടത്തിലാണ് മുഹമ്മ സ്വദേശിക്ക് പരുക്കേറ്റത്. ഇയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നതുവരെ നിഹാല പുലർത്തിയ കരുതലും പ്രവർത്തനവും കണക്കിലെടുത്താണ് പൊലീസ് സ്റ്റേഷനിൽ വച്ച് പൊന്നാടയണിയിച്ച് ആദരിച്ചത്.
അപകട സമയത്ത് മുഹമ്മ എ.ബി.വിലാസം ഹയർസെക്കൻഡറി സ്കൂളിൽ പി.എസ്സി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിഹാല.
പരുക്കേറ്റയാളെ ഒട്ടേറെപ്പേർ നോക്കി നിൽക്കുന്നതിനിടയിൽ നിഹാലയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപെടുത്താനായതായി പൊലീസ് പറഞ്ഞു. മുഹമ്മ എസ്എച്ച്ഒ ലൈസാദ് മുഹമ്മദ്, എസ്.ഐ.റിയാസ്, ഗ്രേഡ് എസ്ഐമാരായ മനോജ് കൃഷ്ണൻ,സുനിൽ,ഷാജി ജനമൈത്രി ബീറ്റ് ഓഫിസർമാരായ അനീഷ്, സോംജിത് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]