
ചേർത്തല∙ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനക്കേസ് അന്വേഷണത്തിനിടെ മുഖ്യപ്രതി സി.എം.സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ദുരൂഹ സാഹചര്യത്തിൽ കാണാതായ ചേർത്തല വാരനാട് സ്വദേശിനി ഐഷയുടേതാണോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇതിനായി ഐഷയുടെ മകളുടെ രക്തസാംപിളുകൾ ഡിഎൻഎ പരിശോധയ്ക്കായി ശേഖരിച്ചു.
ഐഷയുടെ തിരോധാനം അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ വച്ചാണു രക്തസാംപിളുകൾ ശേഖരിച്ചത്.
മൃതദേഹാവശിഷ്ടങ്ങൾ ജെയ്നമ്മയുടേതാണ് എന്ന നിഗമനത്തിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് മുന്നോട്ടുപോകുന്നത്. ഡിഎൻഎ പരിശോധനയ്ക്കായി ജെയ്നമ്മയുടെ സഹോദരങ്ങളുടെ രക്തസാംപിളുകൾ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല. ഇതിനിടെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽനിന്നു കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങളിൽ ക്യാപ്പിട്ട
പല്ലു കണ്ടെത്തിയതാണ് ഐഷയെപ്പറ്റിയും വിശദമായി അന്വേഷിക്കാൻ കാരണം.
പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ ഇന്നു തെളിവെടുപ്പ് നടത്തും
ചേർത്തല∙ ജെയ്നമ്മയുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ടു മുഖ്യപ്രതി സി.എം.സെബാസ്റ്റ്യനെ ഇന്ന് പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തും. രണ്ടേകാൽ ഏക്കറോളം വരുന്ന കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് ഒന്നിലധികം മീൻ വളർത്തൽ കുളങ്ങളുണ്ട്.
ഇൗ പ്രദേശം പൂർണമായും ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്. വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ആരോപണം
ചേർത്തല∙ ചേർത്തലയിൽ നിന്ന് ദുരൂഹ സാഹചര്യങ്ങളിൽ കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടിയതിനു പിന്നിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ആരോപണം.
ഇതു സംബന്ധിച്ച് ബിന്ദു പത്മനാഭൻ തിരോധാനക്കേസ് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.ആർ.രൂപേഷിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]