ചാരുംമൂട്∙ താമരക്കുളം ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നെടിയാണിക്കൽ ദേവീ ക്ഷേത്രമൈതാനിയിൽ നടക്കുന്ന ഓണം കാർഷികോത്സവം ഇന്ന് സമാപിക്കും. ഇന്നലെ വൈകിട്ട് നടന്ന മികവ്-2025 മെറിറ്റ് അവാർഡ് വിതരണം പി.എൻ.പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ചെയർമാൻ പി.ബി.ഹരികുമാർ അധ്യക്ഷത വഹിച്ചു. ആകാശവാണി വയലും വീടും മുൻ പ്രോഗ്രാം ഓഫിസർ മുരളീധരൻ തഴക്കരയെയും പ്രതിഭകളായ മറ്റു വ്യക്തികളെയും എംഎൽഎ ആദരിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ,സ്ഥിരം സമിതി ചെയർപഴ്സൻ ആർ.ദീപ, പഞ്ചായത്തംഗങ്ങളായ ടി.മന്മഥൻ, വി.
പ്രകാശ്, റഹ്മത്ത് റഷീദ്, എസ്.ശ്രീജ, ശോഭ സജി, സുരേഷ് കോട്ടവിള, തൻസീർ കണ്ണനാകുഴി , സെക്രട്ടറി ജി.മധു എന്നിവർ പ്രസംഗിച്ചു. രാവിലെ പശുക്കളുടെ ഉൽപാദനക്ഷമത എന്ന വിഷയത്തിൽ സെമിനാറും നടന്നു.
സമാപന ദിവസമായ ഇന്ന് രാവിലെ 10 ന് അത്തപ്പൂക്കള മത്സരം. വൈകിട്ട് 3 ന് സമാപന സമ്മേളനം എം.എസ്.
അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി 7 ന് നാടൻ പാട്ട്.
എൻഎസ്എസ് താലൂക്ക് യൂണിയൻ
മാവേലിക്കര ∙ എൻഎസ്എസ് താലൂക്ക് യൂണിയൻ ഓണാഘോഷം പ്രസിഡന്റ് സുനിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി.ആർ.സാനിഷ് കുമാർ അധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ എം.സദാശിവൻ പിള്ള, ജി.ചന്ദ്രശേഖരപിള്ള, ജെ.രാജീവ്, കെ.ജി.സുരേഷ്, എസ്.ചന്ദ്രശേഖരപിള്ള, കെ.രാമകൃഷ്ണൻ ഉണ്ണിത്താൻ, പ്രദീപ് കുമാർ, എസ്.ശ്രീകണ്ഠൻ പിള്ള, ആർ.ശശിധരൻ പിള്ള, എസ്.മധു, പ്രതിനിധി സഭാഅംഗങ്ങളായ കെ.ജി.മഹാദേവൻ, ചേലക്കാട്ട് രാധാകൃഷ്ണൻ, സതീഷ് ചെന്നിത്തല, രവി കുമാർ, എസ്.രാജൻ, വനിത യൂണിയൻ പ്രസിഡന്റ് ശ്രീലത രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.
കഥ സാഹിത്യ കൂട്ടായ്മ
മാവേലിക്കര ∙ കഥ സാഹിത്യ കൂട്ടായ്മ ഓണക്കാല വർത്തമാനം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
കപ്പയും കാച്ചിലും ചേനയും ചേമ്പും കാന്താരിമുളക് ചമ്മന്തിയും തൈരും ചേർത്തു പുഴുക്കു കഴിച്ചും ചുക്കുകാപ്പി കുടിച്ചും ഓരോരുത്തരും ഓണവർത്തമാനം നടത്തി. ഓണക്കാല വർത്തമാനം പരിപാടിയിൽ ചരിത്രകാരൻ ജോർജ് തഴക്കര അധ്യക്ഷനായി.
ഡോ.പ്രദീപ് ഇറവങ്കര, കവി രേഖ ആർ.താങ്കൾ, പ്രഫ.വി.രാധാമണിക്കുഞ്ഞമ്മ, എ.ആർ സ്മാരക സമിതി സെക്രട്ടറി പ്രഫ.വി.ഐ.ജോൺസൺ എന്നിവർ പ്രസംഗിച്ചു.
പ്രഫ.എം.കെ.സാനു അനുസ്മരണം സംവിധായകൻ ഡോ.മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു. കഥ പ്രസിഡന്റ് കെ.കെ.സുധാകരൻ അധ്യക്ഷനായി.
കവി കരിമ്പിൻപുഴ മുരളി പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാർ കർഷക ഭാരതി അവാർഡ് നേടിയ മുരളീധരൻ തഴക്കരയെ ഡോ.എ.വി.ആനന്ദരാജും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.രഘുപ്രസാദിനെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമയും പത്രപ്രവർത്തന രംഗത്തു 25 വർഷം പിന്നിടുന്ന ബിനു തങ്കച്ചനെ കേളി പ്രസിഡന്റ് ജോസ് വിലനിലവും അനുമോദിച്ചു.
ടി.എൻ.ദേവി പ്രസാദ്, കെ.എസ്.റെജി, ഉഷ അനാമിക, കെ.മോഹനൻ ഉണ്ണിത്താൻ, കഥ സെക്രട്ടറി റെജി പാറപ്പുറത്ത് പ്രസംഗിച്ചു.
സിവിൽ സ്റ്റേഷൻ റസിഡന്റ്സ് അസോ.
മാവേലിക്കര ∙ സിവിൽ സ്റ്റേഷൻ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം നാളെ വൈകിട്ടു 3 മുതൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കും.
അത്തപ്പൂക്കളം, തിരുവാതിരക്കളി, വടംവലി മത്സരം, കസേരകളി എന്നിവ നടക്കും.
കുന്നം റീജൻ ഇൻഹബിറ്റന്റ് പീപ്പിൾസ് അസോസിയേഷൻ
മാവേലിക്കര ∙ കുന്നം റീജൻ ഇൻഹബിറ്റന്റ് പീപ്പിൾസ് അസോസിയേഷൻ ഓണാഘോഷം പ്രസിഡന്റ് ഡി.രവീന്ദ്രനാഥൻ പിളള ഉദ്ഘാടനം ചെയ്തു. പ്രഫ.എസ്.കെ.അനുരാധ,എം.എം.
ജോസഫ്, ഡോ.സാബു ജോർജ്, വേണുഗോപാൽ, വിജയൻ, വിജയക്കുട്ടൻ, സെക്രട്ടറി സ്റ്റീഫൻ സഖറിയ, ട്രഷറർ തോമസ് പണിക്കർ, ജോയിന്റ് സെക്രട്ടറി ഷൈനി ജോൺ, സിസിലി ജോയ്, അന്നമ്മ തോമസ്, ലിസി മാത്യുക്കുട്ടി, അൽഫോൻസാമ്മ സ്റ്റീഫൻ, സിമി സ്റ്റാൻലി, മിനി ബിനു, എമിലി തോമസ്, റൂബി സുനിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]