
വോട്ടർ പട്ടികയിൽ7 വരെ പേര് ചേർക്കാം;
ആലപ്പുഴ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി കരട് വോട്ടർ പട്ടികകൾ പഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാർ പ്രസിദ്ധീകരിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ (ഫോം 4), തെറ്റ് തിരുത്തൽ (ഫോം 6), വാർഡ് മാറ്റം(ഫോം 7), പേര് ഒഴിവാക്കൽ (ഫോം 5) എന്നിവയുൾപ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും 7 വരെ സമർപ്പിക്കാം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം.
സ്വയം തൊഴിൽ കോഴ്സുകൾ
ആലപ്പുഴ∙ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ അലുമിനിയം ഫാബ്രിക്കേഷൻ കോഴ്സിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30നു പരിശീലന കേന്ദ്രത്തിൽ നടക്കും. 30 ദിവസത്തെ സൗജന്യ ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി പരിശീലനത്തിനുള്ള അഭിമുഖം 11നു രാവിലെ 10.30നും നടക്കും.
പ്രായപരിധി 18- 49. 8330011815, 7034350967, 9746487851.
ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
ആലപ്പുഴ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
11നു രാവിലെ 11നു പ്രിൻസിപ്പൽ ഓഫിസിൽ എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. 0477 2282015.
കായിക പരിശീലക നിയമനം
ആലപ്പുഴ∙ അർത്തുങ്കൽ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലനം നൽകുന്നതിനു കായിക പരിശീലകനെ നിയമിക്കുന്നു.
8നു രാവിലെ 11നു ബോട്ടുജെട്ടിക്കു സമീപമുളള ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ ഓഫിസിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുമായി അഭിമുഖത്തിൽ പങ്കെടുക്കണം. 0477 2251103.
പശുപരിപാലന പരിശീലനം
ആലപ്പുഴ∙ ഓച്ചിറ ക്ഷീരോൽപന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിൽ 11 മുതൽ 16 വരെ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ഓച്ചിറ ക്ഷീരപരിശീലനകേന്ദ്രം വഴി നേരിട്ടോ ഡപ്യൂട്ടി ഡയറക്ടർമാർ, ബ്ലോക്ക് ക്ഷീരവികസന ഓഫിസർമാർ വഴിയോ 8നു വൈകിട്ട് 5നു മുൻപ് 8089391209, 0476 2698550 എന്നീ നമ്പറുകളിൽ പേര് റജിസ്റ്റർ ചെയ്യണം.
നിയമനം
കായംകുളം∙ ഭീമാ ശക്തി എന്ന കേന്ദ്ര സർക്കാർ പദ്ധതിയിലേക്ക് എൽഐസി വഴി വനിതകളെ നിയമിക്കുന്നു.അഭിമുഖം 8 ന് ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. 97459 62796.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]