
ആലപ്പുഴ∙ ‘‘ഞങ്ങൾക്ക് ഇനിയും ഒന്നിച്ച് അഭിനയിക്കണം, നല്ല സിനിമകൾ ചെയ്യണം’’– എന്ന് അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവൻ നവാസ് തന്നോടു പലപ്പോഴും പറഞ്ഞിരുന്നെന്നു സിനിമയിൽ പിആർഒ ആയ എം.കെ.ഷെജിൻ. നവാസും ഭാര്യ രഹ്നയും ഒന്നിച്ച് അഭിനയിച്ച് ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഇഴ എന്ന ചിത്രത്തിന്റെ പിആർഒയായിരുന്നു ആലപ്പുഴ മുല്ലയ്ക്കൽ പിഎംകെ ഹൗസിൽ ഷെജിൻ.
ഈ സിനിമയുൾപ്പെടെ നവാസിന്റെ ജീവിതത്തിൽ ആലപ്പുഴയ്ക്കു നിർണായക പങ്കുണ്ട്.
18 വർഷങ്ങൾക്കു ശേഷം നവാസും രഹ്നയും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ഇഴ. ദമ്പതികളായി തന്നെയാണ് ഇരുവരും അഭിനയിച്ചത്.
‘ഇഴ’യുടെ ഷൂട്ടിങ്ങിനിടെയാണു വീണ്ടും രഹ്നയ്ക്കൊപ്പം ഒന്നിച്ച് അഭിനയിക്കണമെന്നും നല്ല സിനിമകളുടെ ഭാഗമാകണമെന്നും നവാസ് ഷെജിനോടു പറഞ്ഞത്. നവാസിനു സിനിമ ബന്ധത്തെക്കാളുപരി കുടുംബ ബന്ധങ്ങളും ആലപ്പുഴയിലുണ്ട്.
നവാസിന്റെ ഉമ്മയുടെ കുടുംബ വേരുകൾ ആലപ്പുഴയിലാണെന്നു ഷെജിൻ പറയുന്നു. സിനിമകളിൽ ഹാസ്യ വേഷങ്ങളിൽ തിളങ്ങിയ നവാസിനെ ആദ്യമായി നായകനാക്കിയതും ആലപ്പുഴക്കാരാണ്.
ആലപ്പുഴക്കാരനായ എ.ആർ.കാസിം സംവിധാനം ചെയ്തു പുന്നപ്ര സ്വദേശി ഉഷ പൂക്കോയിയും ജോൺ പൂക്കോയിയും നിർമിച്ച ‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലാണു നവാസ് ആദ്യമായി നായകനായത്.
രഹ്നയായിരുന്നു നായിക. നവാസും രഹ്നയും ആദ്യമായി ഒന്നിച്ചഭിനയിച്ചതും ഈ ചിത്രത്തിലാണ്.
2002ലാണു സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണു നവാസും രഹ്നയും അടുത്തതെന്നും വിവാഹം ചെയ്തതെന്നും നിർമാതാവ് ജോൺ പൂക്കോയി പറഞ്ഞു. ആലപ്പുഴയിലും കൂറ്റനാടുമായിരുന്നു ഷൂട്ടിങ്.
വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് മൂവിയായ പ്രകമ്പനത്തിൽ 2 ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കിയുള്ളപ്പോഴാണ് വേർപാട്.രാഷ്ട
്രീയ നേതാവിന്റെ റോളായിരുന്നു നവാസിന്. ‘സിപിഎൻ’ പാർട്ടിയുടെ ലോക്കൽ സെക്രട്ടറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]