
തെങ്ങിനു മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലപ്പുഴ ∙ തെങ്ങിനു മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേനയെത്തി സാഹസികമായി നിലത്ത് ഇറക്കി. ആമയിട കല്യാണ പറമ്പിൽ ശ്രീകുമാറിനെ (54) ആണ് തകഴിയിൽ നിന്ന് സ്റ്റേഷൻ ഓഫിസർ എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി രക്ഷപ്പെടുത്തി നിലത്ത് എത്തിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ആണ് സംഭവം. ആമയിട മുരിങ്ങനാട് വിജയന്റെ വീട്ടിലെ തെങ്ങിൽ തേങ്ങ ഇടാൻ കയറിയപ്പോൾ ശക്തമായ കാറ്റ് ഉണ്ടായി. 40 അടി ഉയരമുള്ള തെങ്ങ് ആടി ഉലഞ്ഞു. ഇതിനിടെ തെങ്ങു കയറ്റ യന്ത്രം പ്രവർത്തനരഹിതമായി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിരക്ഷാസേനയിലെ അസി.സ്റ്റേഷൻ ഓഫിസർ ആന്റണി ജോസഫ് എക്സ്റ്റൻഷൻ ലാഡർ ഉപയോഗിച്ച് തെങ്ങിനു മുകളിലെത്തി ശ്രീകുമാറിനെ നിലത്തിറക്കുകയായിരുന്നു.