
ബൈക്ക് മോഷണം: പ്രായപൂർത്തിയാകാത്ത 3 പേർ ഉൾപ്പെടെ 6 അംഗ സംഘം അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹരിപ്പാട് ∙ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 6 അംഗ ബൈക്ക് മോഷണ സംഘം പൊലീസ് പിടിയിൽ. പത്തനംതിട്ട ഉളനാട് ചിരകരോട്ട് ഹൗസ് അനന്തു (23), ഇലവുംതിട്ട തുമ്പമൻ നെടുംപൈകമേലയിൽ ജസ്റ്റിൻ (26), കൃഷ്ണപുരം അജ്മൽ മൻസിൽ അജ്മൽ (19 ) എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്.
ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ 21ന് മോഷണം പോയ ബൈക്കിനെ പറ്റിയുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. റെയിൽവേ സ്റ്റേഷനിലെ കേസ് അന്വേഷണത്തിനിടെ ഏപ്രിൽ 27ന് നങ്ങ്യാർകുളങ്ങരയിലെ ഒരു വീട്ടിൽ നിന്നു ബൈക്ക് മോഷണം പോയി. ഇവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മോഷണം പോയ രണ്ടു ബൈക്കുകളും മാവേലിക്കര ഭാഗത്തേക്ക് പോയതായി കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പന്തളം ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ ബൈക്ക് ഓടിച്ചിരുന്ന ആളിന്റെ ദൃശ്യങ്ങളും ലഭിച്ചു. ഈ ഫോട്ടോ വച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പിടിയിലായവർ ഒട്ടേറെ ബൈക്ക് മോഷണ കേസുകളിൽ പ്രതികളാണെന്നു പൊലീസ് പറഞ്ഞു.
മോഷ്ടിച്ച ബൈക്കുകൾ നിസ്സാര വിലയ്ക്കു വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതത്തിനും ലഹരി വാങ്ങുന്നതിനും ഉപയോഗിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഷൈജ, അനന്തു,സിപിഒമാരായ പ്രമോദ്, സുരേഷ്, എ. നിഷാദ്, സജാദ്, സിദ്ദീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.