മാന്നാർ ∙ ചെന്നിത്തല നേന്ത്രവേലി പുഞ്ചയിൽ പമ്പിങ് തുടങ്ങി. പാടത്തെ വെള്ളക്കെട്ടു കാരണം ഇക്കുറി കൃഷി ഉപേക്ഷിക്കുകയാണെന്ന് പാടശേഖര സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴമാറുകയും പാടശേഖരത്തിലെ ജലനിരപ്പു താഴുകയും സമീപത്തെ പാടശേഖരങ്ങൾ കൃഷിയിറക്കുന്നതിനായി തയാറാകുകയും ചെയ്തതോടെ കൃഷി ചെയ്യാൻ കർഷകർ തീരുമാനിക്കുകയായിരുന്നു. മാന്നാർ – ചെന്നിത്തല പഞ്ചായത്ത് അതിർത്തിയിലുള്ള നേന്ത്രവേലി പാടശേഖരം ചെന്നിത്തല കൃഷിഭവന്റെ പരിധിയിലാണു വരുന്നത്.
110 ഏക്കർ പാടശേഖരം 29 കർഷകരുടെ ഉടമസ്ഥതയിലാണുള്ളത്.
നേന്ത്രവേലി പാടശേഖരത്തിന് നേരത്തെ2 മോട്ടർ ഉണ്ടായിരുന്നു. വർഷങ്ങളായി അതിലൊരെണ്ണം പ്രവർത്തിക്കുന്നില്ല.
ബാക്കിയുള്ള ഒരു മോട്ടർ കാലപ്പഴക്കം മൂലംപ്രയോജനമില്ലാതെ തുടരുകയാണ്. പമ്പിങ് തുടങ്ങി 10 ദിവസം പിന്നിട്ടിട്ടും വെള്ളക്കെട്ടിന് കാര്യമായ മാറ്റമില്ല.
വർഷങ്ങളായി നവീകരിക്കാതെ കിടക്കുന്ന പുറം ബണ്ട് നശിച്ചിരിക്കുകയാണ്. ആറ്റിൽ നിന്നും പാടത്തേക്ക് വെള്ളം പാഞ്ഞുകേറുന്നതാണ് ഈ പാടശേഖരത്തിന് ഇപ്പോൾ ഭീഷണി.
പുറം ബണ്ടിലെ ചോർച്ച മണ്ണും ചെളിയും നിറച്ച ചാക്ക് വച്ച് അടക്കാൻ ശ്രമിച്ചിട്ടും വിജയം കാണാത്തതും പ്രതിസന്ധിയായി മാറി.
ഈ പാടത്തേക്കു ഒരു മോട്ടർ കൂടി അനുവദിച്ചു തരണമെന്ന കർഷകരുടെ ആവശ്യത്തിനും കാലപ്പഴക്കമുണ്ട്. ഇത്തരത്തിലുള്ള വെള്ളക്കെട്ടു കാരണം കഴിഞ്ഞ വർഷവും കൃഷിയിറക്കാൻ കഴിഞ്ഞില്ല. മോട്ടർ അനുവദിക്കുകയും പുറംബണ്ട് നവീകരിക്കുകയും ചെയ്താൽ മാത്രമേ ഇവിടെ കൃഷിയിറക്കാനാകുകയുള്ളുവെന്ന് പാടശേഖരസസമതി പ്രസിഡന്റ് ചാക്കോ മാത്യു, സെക്രട്ടറി ഏബ്രഹാം വർഗീസ് എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

