അമ്പലപ്പുഴ ∙ വൈദ്യുതി ബിൽ കുടിശിക വരുത്തിയതിനെ തുടർന്നു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ജില്ലാ കൺട്രോൾ റൂമിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിഛേദിച്ചു. തുക അടുത്ത ദിവസം അടയ്ക്കാമെന്ന ഉറപ്പിൽ 4 മണിക്കൂറിനു ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.ഇന്നലെ രാവിലെ 10നാണു കെഎസ്ഇബി ജീവനക്കാരെത്തി കച്ചേരി മുക്കിലെ കൺട്രോൾ റൂമിലെ ഫ്യൂസ് ഊരിയത്.
കൺട്രോൾ റൂം ഇരുട്ടിലായെങ്കിലും ഇൻവെർട്ടറിന്റെ സഹായത്തിൽ കംപ്യൂട്ടറുകൾ പ്രവർത്തിച്ചു.കൺട്രോൾ റൂമിലെ വൈദ്യുതിബിൽ കെൽട്രോണാണ് അടയ്ക്കുന്നത്. 11600 രൂപയാണു കുടിശികയായത്.
അടുത്ത ദിവസം ഈ തുക അടയ്ക്കാമെന്നു കൺട്രോൾ റൂം ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഉച്ചയ്ക്കു 2.30നു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

