ആലപ്പുഴ ∙ നഗരത്തിന്റെ രാജശിൽപി രാജാകേശവദാസിന്റെ പുതിയ എണ്ണച്ചായച്ചിത്രം ഇനി നഗരസഭയുടെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ കോൺഫറൻസ് ഹാളിൽ. ഇന്നലെ വൈകിട്ട് സ്ഥാപിച്ച ചിത്രം നാളെ രാവിലെ ഔദ്യോഗികമായി അനാഛാദനം ചെയ്യും. മൂന്നു ദശാബ്ദം മുൻപ് നഗരവും തുറമുഖവും രൂപകൽപന ചെയ്തു നിർമിച്ച രാജാകേശവദാസന്റെ ആകെയുള്ള ചിത്രം 140 വർഷം മുൻപ് രാജാരവിവർമയുടെ അനന്തരവൻ കെ.ആർ.രാമവർമ വരച്ച് തിരുവനന്തപുരം ആർട്ട് ഗാലറിയിൽ സൂക്ഷിച്ചിട്ടുള്ളതാണ്.
ഇതിന്റെ പകർപ്പ് മാത്രമായിരുന്നു നഗരസഭയുടെ പൈതൃക മന്ദിരത്തിൽ. ജീവൻ തുടിക്കുന്ന പുതിയ ചിത്രം വരച്ചത് ചിത്രകാരനും, എസ്ഡിവി സ്കൂളിലെ ചിത്രകലാ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ജിനു ജോർജ് ആണ്.
ചിത്രം വരയ്ക്കാൻ ജിനു ജോർജ് ഒരു വർഷത്തോളം പഠനവും ഗവേഷണവും നടത്തി. കായംകുളം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന രാജാകേശവദാസിന്റെ പരിച, ആ കാലഘട്ടത്തിൽ ഉപയോഗിച്ച വാളുകൾ, വിശേഷ ദിവസങ്ങളിൽ ദളവ ധരിച്ച വേഷവിധാനങ്ങളും, തലപ്പാവും ജിനു ജോർജ് പഠനവിധേയമാക്കി.
പിന്നീട് 90 ദിവസമെടുത്താണ് 8 അടി പൊക്കവും 5 അടി വീതിയുള്ള എണ്ണച്ചായച്ചിത്രം പൂർത്തിയാക്കിയത്. ബൽജിയത്തിൽ നിന്നു വരുത്തിയ അതിപുരാതന കാലഘട്ടം മുതൽ ഉപയോഗിക്കുന്ന ആർക്കൈവൽ കാൻവാസിൽ ആണ് ചിത്രം പൂർത്തീകരിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

