തുറവൂർ∙ കുമ്പളങ്ങി–തുറവൂർ റോഡിലൂടെയുള്ള ദുരിതയാത്ര യാത്രക്കാരുടെ നടുവൊടിക്കുന്നു. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി തുറവൂർ –കുമ്പളങ്ങി, തുറവൂർ– മാക്കേക്കവല റോഡുകളിലൂടെയാണു വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ കുഴികൾ നിറഞ്ഞ് തീർത്തും ഗതാഗതയോഗ്യം അല്ലാതായ ഇരു റോഡുകളിലുടെയുമുള്ള യാത്ര ജനങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം ദേശീയപാത അതോറിറ്റി ഇരു റോഡുകൾക്കുമായി 8.5 കോടി രൂപ 7 മാസങ്ങൾക്കു മുൻപ് കൈമാറി.
എന്നാൽ തുക പോരെന്ന കാരണത്താൽ കരാറുകാരൻ എഗ്രിമെന്റ് വച്ചില്ല. വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം ഒരുമാസം മുൻപ് 36.2 ലക്ഷം രൂപ അനുവദിച്ചു.
ഈ അധിക തുകയ്ക്ക് ടെൻഡർ നടപടി പൂർത്തിയാക്കി. അനുവദിച്ച തുകയുടെ ടെൻഡർ നടപടി പൂർത്തിയായാൽ നിർമാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും കരാറുകാരൻ എഗ്രിമെന്റ് ഇതുവരെ വച്ചിട്ടില്ല. റോഡിലെ വലിയകുഴി താൽക്കാലികമായി അടയ്ക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ചിലയിടങ്ങളിൽ ജോലി തുടങ്ങിയെങ്കിലും പിന്നീട് അറ്റകുറ്റപ്പണി നടത്തിയില്ല.
ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ വാഹനങ്ങളധികവും ഈ രണ്ടു റോഡുകളെയാണ് ആശ്രയിക്കുന്നത്. രാത്രി സമയങ്ങളിൽ ഇരുചക്ര വാഹനയാത്രികർ കുഴികളിൽ വീണ് അപകടത്തിൽപെടുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]