മുണ്ടുവേലിക്കടവ് ∙ ചെന്നിത്തല കാങ്കേരി ദ്വീപിലെ അടുക്കളപ്പുറം ആംബുലൻസ് പാലത്തിൽ തങ്ങിനിന്ന വലിയതടിയും മുളംകുറ്റികളും മാലിന്യവും നീക്കംചെയ്തു. 1999ൽ നിർമിച്ച പാലത്തിന്റെ തൂണുകൾ കാലപ്പഴക്കത്താൽ ദ്രവിച്ചു തുരുമ്പെടുത്ത് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു.
ഈ തൂണുകളിലാണ് വലിയ തടിയുൾപ്പെടെ തങ്ങിനിന്നത്. നാട്ടുകാർക്ക് പുറം ലോകത്തേക്കു പോകുന്നതിനുള്ള ഏകമാർഗമായ ഈ പാലത്തിന്റെ ദുരവസ്ഥ മനോരമ പല തവണ വാർത്തയാക്കിയിരുന്നു.
തുടർന്ന് ഇവിടുത്തെ പഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകി. എക്സിക്യൂട്ടീവ് എൻജിനീയർ പി.എസ്.വിനോദ്, അസി. എൻജിനീയർ സി.
ജ്യോതി എന്നിവരിടപ്പെട്ടതിനെ തുടർന്ന് 4 ദിവസം കൊണ്ടു മാലിന്യം പൂർണമായും നീക്കംചെയ്തു നീരൊഴുക്കു സുഗമമാക്കി.
കഴിഞ്ഞ മേയ് മുതലുണ്ടായ 4 വെളളപ്പൊക്കങ്ങളിൽ പുത്തനാറിലൂടെ ഒഴുകിയെത്തിയ മുളങ്കൂട്ടവും വലിയ തടികളും മാലിന്യവും പാലത്തിന്റെ കൈവരിയിൽ മാസങ്ങളായി തങ്ങി നിൽക്കുകയായിരുന്നു. തടിയും മാലിന്യവും നീക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും യന്ത്രസഹായത്തോടെയേ ചെയ്യാനാകൂ എന്നതിനാൽ പിന്മാറി. ഇവ നീക്കം ചെയ്യുന്നതിനു മേജർ ഇറിഗേഷൻ വകുപ്പ് 38,000 രൂപയുടെ ടെൻഡർ ക്ഷണിച്ചിരുന്നു.
ടെൻഡർ പലതവണ ആവർത്തിച്ചിട്ടും തുക കുറവായതിനാൽ ആരും ഏറ്റെടുത്തില്ല. 6ന് പുത്താറാറിലെ വാഴക്കൂട്ടം കടവിൽ നടക്കേണ്ട
ചെന്നിത്തല സന്തോഷ് ട്രോഫി ജലോത്സവ നടത്തിപ്പിനു ഇത് തടസ്സമാകുമെന്നു കാട്ടി ജലോത്സവ സമിതിയും പരാതിയുമായി രംഗത്തെത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]