
താലൂക്ക് വികസന സമിതി യോഗം ഇന്ന്
ഹരിപ്പാട് ∙ കാർത്തികപ്പള്ളി താലൂക്ക് വികസന സമിതി യോഗം ഇന്നു 11നു ഹരിപ്പാട് റവന്യു ടവർ കോൺഫറൻസ് ഹാളിൽ നടക്കും.
രേഖകളുടെ പകർപ്പ്ഹാജരാക്കണം
ചാരുംമൂട്∙ താമരക്കുളം പഞ്ചായത്തിലെ 6 മാസത്തെ (2025 ജനുവരി മുതൽ ജൂൺ വരെ) തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനുബന്ധ രേഖകളുടെ പകർപ്പ് 8ന് മുൻപായി ഓഫിസിൽ എത്തിക്കണമെന്നു സെക്രട്ടറി അറിയിച്ചു.
കർഷകർക്ക് ആദരം:അപേക്ഷിക്കാം
മാവേലിക്കര ∙ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 17നു കർഷകരെ ആദരിക്കുന്നതിനു നഗരസഭ പരിധിയിലെ മികച്ച ജൈവ കർഷകൻ/കർഷക, മികച്ച വനിത കർഷക, മികച്ച വിദ്യാർഥി കർഷകൻ/കർഷക, മുതിർന്ന കർഷകൻ/കർഷക, മികച്ച പട്ടികജാതി, വർഗ വിഭാഗത്തിലെ കർഷകൻ/കർഷക എന്നീ വിഭാഗങ്ങളിലുള്ളവർ 6നു മുൻപായി വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ കരം തീർത്ത രസീതിന്റെ പകർപ്പു സഹിതം ഓഗസ്റ്റ് 6 ന് മുൻപായി കൃഷിഭവനിൽ സമർപ്പിക്കണം.
ഐടി കോഴ്സുകളിൽ സീറ്റൊഴിവ്
ആലപ്പുഴ ∙ സി-ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തുന്ന പിജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പഠനകേന്ദ്രങ്ങളിൽ 10നു മുൻപ് അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ്: www.tet.cdit.org ഫോൺ: 0471 2380910, 2380912.
തീയതി നീട്ടി
ആലപ്പുഴ ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്വെയറിൽ അംഗങ്ങളുടെ വിവരങ്ങൾ ഡേറ്റ എൻട്രി നടത്തി ഇതുവരെയുള്ള അംശദായ തുക ഓഫിസിൽനിന്ന് അപ്രൂവ് ചെയ്തു വാങ്ങേണ്ട സമയം 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
ഫോൺ: 0477 2241455.
സ്പോട്ട് അഡ്മിഷൻ
ചെങ്ങന്നൂർ ∙ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ എഫ്ഡിജിടി കോഴ്സ് റഗുലർ അഡ്മിഷന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 5നു ഹരിപ്പാട് ഹൈസ്കൂളിൽ നടത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട, താൽപര്യമുള്ള വിദ്യാർഥികൾ രാവിലെ 9നു റജിസ്റ്റർ ചെയ്യണം. 9747951979, 9846708413.
ടൈപ്പ് റൈറ്റിങ് കോഴ്സ്
കായംകുളം∙ എംഎസ്എം കോളജിലെ അറബി വിഭാഗത്തിൽ അറബി ഭാഷയിലുള്ള ടൈപ്പ് റൈറ്റിങ് കോഴ്സ് ആരംഭിക്കുന്നു.
10 സീറ്റുകൾ ഉള്ള കോഴ്സിന്റെ കാലാവധി മൂന്നുമാസമാണ്. യോഗ്യത പ്ലസ്ടു തത്തുല്യം.
രണ്ടായിരം രൂപയാണ് കോഴ്സ് ഫീസ്. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 10നു മുൻപായി അറബി വിഭാഗത്തിൽ റജിസ്റ്റർ ചെയ്യണം.
81299 91429, 95676 09022, 9947785086.
ബസ്റൂട്ടിൽ മാറ്റം
ആലപ്പുഴ ∙ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നുള്ള വൈക്കം, മുഹമ്മ, തണ്ണീർമുക്കം സർവീസുകൾ നാളെ മുതൽ ജില്ലാ കോടതിപ്പാലത്തിനു സമീപത്തെ എസ്ഡിവി സ്കൂളിനു മുന്നിൽ നിന്നായിരിക്കും തുടങ്ങുകയെന്ന് എടിഒ അറിയിച്ചു. റൂട്ട്: ജില്ലാ കോടതി – കൈചൂണ്ടി മുക്ക് – മണ്ണഞ്ചേരി – മുഹമ്മ – തണ്ണീർമുക്കം – വൈക്കം.
സൗഹൃദ സംഗമം നാളെ
ആലപ്പുഴ∙ എസ്ഡി കോളജ് 1993- 95 പ്രീഡിഗ്രി ബാച്ചിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു പൂർവ വിദ്യാർഥി- അധ്യാപക സൗഹൃദ സംഗമം നാളെ രാവിലെ 9ന് എസ്ഡി കോളജ് നോർത്ത് ബ്ലോക്ക് ഹാളിൽ നടക്കും.
കൺവൻഷൻ 5ന്
മുട്ടാർ ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുട്ടാർ യൂണിറ്റ് കൺവൻഷൻ 5നു രാവിലെ 9.30നു മുട്ടാർ ദീപ ജംക്ഷനു സമീപമുള്ള നല്ലുപറമ്പിൽ എ.കെ.ഏലിയാമ്മയുടെ വസതിയിൽ നടക്കും.
യോഗത്തിൽ ജില്ലാ, ബ്ലോക്ക് ഭാരവാഹികൾ പങ്കെടുക്കുമെന്നു പ്രസിഡന്റ് സി.ജെ.ദേവസ്യ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്നു കഴിഞ്ഞ മാസം നടത്താനിരുന്ന കൺവൻഷൻ മാറ്റി വച്ചിരുന്നു.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ ബാലകൃഷ്ണ, സിവിൽ സ്റ്റേഷൻ, ഗവ.
ഹോസ്പിറ്റൽ, എൻജിനീയറിങ് കോളജ്, കൈലാസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]