കുട്ടനാട് ∙ കാണികളെ ആവേശത്തിൽ ആറാടിച്ചു മുട്ടാർ ജലോത്സവം. മുട്ടാർ പഞ്ചായത്ത് ഓഫിസിനു സമീപം (അമ്പലപ്പാടം) നടന്ന ജലോത്സവത്തിൽ ഒന്നു മുതൽ 5 വരെ തുഴയുള്ള ചെറുവള്ളങ്ങൾ മത്സരിച്ചു.
നയനിക, കോലത്താംവേലി, സിവിൻ, കാൽവറി, ദാവീദ്, എവർ റെഡ്, അറയ്ക്കൽ, മിഖായേൽ തുടങ്ങിയ വള്ളങ്ങൾ വിവിധ വിഭാഗങ്ങളിൽ കിരീടം ചൂടി.ജലോത്സവം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മുട്ടാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെർലിൻ ബൈജു ഫ്ലാഗ് ഓഫ് ചെയ്തു.
ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ സമ്മാന വിതരണം നടത്തി. നടൻ കൃഷ്ണപ്രസാദ്, ഫാ.ജോസഫ് കട്ടപ്പുറം എന്നിവർ മുഖ്യാതിഥികളായി.
ജലോത്സവസമിതി പ്രസിഡന്റ് പി.ജെ.പ്രസന്നകുമാർ പതാക ഉയർത്തി.
ജനറൽ കൺവീനർ ലൗലേഷ് സി.വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ലിബിമോൾ വർഗീസ്, ഷെല്ലി അലക്സ്, സിഡിഎസ് ചെയർപഴ്സൻ ജയസത്യൻ, ജലോത്സവ സമിതി സെക്രട്ടറി ലതീഷ്കുമാർ, പബ്ലിസിറ്റി കൺവീനർ ടിറ്റോ ദേവസ്യ, കോ.
ഓഡിനേറ്റർ ബൈജു കെ.ആറുപറ, ഭാരവാഹികളായ കെ.എം.ആന്റണി, സേവ്യർ വി.മാത്യു, പ്രതീഷ് പി.നായർ, സന്തോഷ് നാരായണൻ, ജോണി ടോണി, ആൽവിൻ കുച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]