
ചേർത്തല ∙ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സഭാംഗങ്ങളായ കന്യാസ്ത്രീകളുടെ മോചനം ആവശ്യപ്പെട്ട് എഎസ്എംഐ നേതൃത്വത്തിൽ നടത്തിയ റാലിയിൽ പ്രതിഷേധം ഇരമ്പി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ തെളിഞ്ഞത് സംഘപരിവാർ അജണ്ടയാണെന്നും ബജ്റങ്ദൾ കൂട്ടം നിർദേശിച്ചതെല്ലാം നടപ്പാക്കുന്ന നയമാണ് ഛത്തീസ്ഗഡിലെ സർക്കാർ സ്വീകരിച്ചതെന്നും പ്രതിഷേധ സമ്മേളനത്തിൽ മന്ത്രി പി.
പ്രസാദ് പറഞ്ഞു.
കെപിസിസി സെക്രട്ടറി എസ്.ശരത്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ.എം. ആരിഫ്, ഫാ.
പോൾ തുണ്ടുപറമ്പിൽ, സിസ്റ്റർ റോസ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. മദർ ജനറൽ സിസ്റ്റർ ഇസബെൽ ഫ്രാൻസിസും അസിസ്റ്റന്റ് മദർ ജനറൽ സിസ്റ്റർ റജീസ് മേരിയുമാണ് നേതൃത്വം നൽകിയത്.
സഭയിലെ സന്യാസിനികൾക്കു പുറമെ പുരോഹിതന്മാരും ജീവനക്കാരും അധ്യാപകരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]