
ആലപ്പുഴ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം യാത്രക്കാർ നോക്കിനിൽക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെ യുവാവിനെ കുത്തി പരുക്കേൽപിച്ചു. കണ്ണൂർ താഴെചൊവ്വ റഫീഖിന്റെ മകൻ റിയാസിനാണ്(25) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വഞ്ചിയൂർ വടക്കേചെമ്പടിയിൽ വിഷ്ണുലാൽ(25), തിരുവനന്തപുരം പറമുകൾ ശിവാലയം സിബി(23) എന്നിവരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ബസ് ഇറങ്ങി സ്റ്റാൻഡിനു മുന്നിലെ റോഡരികിൽ നിൽക്കുകയായിരുന്ന റിയാസിനെ വിഷ്ണുലാലും സിബിയും ചേർന്ന് കത്തികൊണ്ടു പലതവണ കുത്തുകയായിരുന്നു.
ബഹളം കേട്ട് കെഎസ്ആർടിസി സ്റ്റാൻഡ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരും വ്യാപാരികളും ഓടിയെത്തി.
പിന്നാലെ സൗത്ത് പൊലീസെത്തി റിയാസിനെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. റിയാസിന്റെ ശരീരത്തിൽ ആഴത്തിലുള്ള ഏഴ് മുറിവുകളുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
സിബിയുടെ സഹോദരിയെ റിയാസ് ലഹരിക്കേസിൽ പെടുത്താൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നും അതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. റിയാസും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കത്തിക്കുത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]