
വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ലീറ്റർ മദ്യം പിടികൂടി
ആലപ്പുഴ ∙ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. അമ്പലപ്പുഴ തയ്യിൽ സ്വദേശി ബിനോനിനെ (സാനു) അറസ്റ്റു ചെയ്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ ഫാറുക്ക് അഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ വി.കെ.മനോജ്കുമാർ, വി.സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർന്മാരായ സുർജിത്ത്, രതീഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ അനിമോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
∙ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 6 ലീറ്റർ മദ്യം പിടികൂടി. അമ്പലപ്പുഴ പുന്നപ്ര സ്വദേശി സുരേഷ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടികൂടിയത്.
പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. അസി.
എക്സൈസ് ഇൻസ്പെക്ടർ വി.കെ.മനോജ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]