
വൈഫൈ കേബിൾ പൊട്ടിവീണ് അധ്യാപകന് പരുക്ക്; കഴുത്തിൽ പൂർണ്ണമായും ചുറ്റാതിരുന്നത് ഭാഗ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ പാസ്പോർട്ട് ഓഫീസിന് സമീപം വൈഫൈ കേബിൾ പൊട്ടിവീണ് ബൈക്ക് യാത്രികനായ അധ്യാപകന് പരുക്കേറ്റു. ബൈക്കിൽ സ്കൂളിലേക്ക് പോകുകയായിരുന്ന ലജ്നത്തുൽ മുഹമ്മദിയ്യ എൽപി സ്കൂൾ അധ്യാപകൻ സജ്ജാദ് റഹ്മാനാണ് (25) കഴുത്തിന് പരിക്കേറ്റത്. റോഡിന്റെ ഇരുവശങ്ങളിലും താഴ്ന്നുകിടക്കുന്ന കേബിളുകൾ അപകട സാധ്യത വർധിപ്പിച്ച് ജീവന് ഭീഷണിയാവുകയാണ്. കേബിൾ പൊട്ടി വീണ് കഴുത്തിൽ പൂർണ്ണമായും ചുറ്റാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പ്രതിദിനം വിദ്യാർഥികളടക്കം നിരവധിയാളുകളാണ് ഈ വഴി കടന്നുപോകുന്നത്. തൊട്ടുപുറകിൽ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ ദുരന്തമുണ്ടായില്ല. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികളുടെ ഇടപെടൽ ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.