
ആലപ്പുഴ ജില്ലയിൽ ഇന്ന് (01-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല
അഭിമുഖം 4ന്
മുളക്കുഴ ∙ ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ എൻവിടി കൊമേഴ്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. 4നു രാവിലെ 10നു അഭിമുഖം.
സിഎസ്ഐ ദക്ഷിണമേഖല മഹായിടവക ദിനാഘോഷം 13ന്
മാവേലിക്കര ∙ സിഎസ്ഐ മധ്യകേരള മഹായിടവക അടൂർ, കോടുകുളഞ്ഞി, മാവേലിക്കര വൈദിക ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണമേഖലയുടെ നേതൃത്വത്തിൽ മഹായിടവക ദിനാഘോഷം 13ന് ഉച്ചയ്ക്ക് 3നു സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷനാകും.
സൗജന്യ രക്ത പരിശോധന
ചെങ്ങന്നൂർ ∙ മാർത്തോമ്മാ സഭ ചെങ്ങന്നൂർ–മാവേലിക്കര ഭദ്രാസനതിലെ പൂപ്പറത്തിൽ മാനവസേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മൈക്രോലാബിന്റെ സഹകരണത്തോടെ 5ന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ സൗജന്യമായി പരിശോധിക്കുന്നു. മറ്റുള്ള ടെസ്റ്റുകൾക്ക് 30% ഇളവുണ്ടാകും. 95263 04173.