മാരാമൺ ∙ പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131 ാം മത് മാരാമൺ കൺവൻഷനു മുന്നോടിയായി പമ്പാ നദിയിലൂടെ നടത്തിയ പരിസ്ഥിതി സൗഹൃദ ജലയാത്ര അവിസ്മരണീയമായി. അയിരൂർ ചെറുകോൽപുഴയിൽ നിന്നും കല്ലിശേരി കടവിൽ മാളികയിൽ നിന്നും ആരംഭിച്ച ജലയാത്രയിൽ വിവിധ പള്ളികളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ വള്ളങ്ങളിൽ എത്തി.
പാരമ്പര്യ വേഷത്തിൽ ചട്ടയും മുണ്ടും ധരിച്ച സ്ത്രീകളും പഴയ കാല കൺവൻഷൻ യോഗങ്ങളെയും യാത്രകളെയും അനുസ്മരിപ്പിച്ച് ചൂട്ടുകറ്റയും റാന്തൽ വിളക്കുകളുമായി പുരുഷൻമാരും യാത്രയുടെ ഭാഗമായി.
അയിരൂർ ചെറുകോൽപുഴയിൽ മാത്യൂസ് മാർ സെറാഫിമും കല്ലിശേരി കടവിൽ മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി.
ടി മാമ്മനും യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 14 MINUTES AGO 1 HOUR 21 MINUTES AGO 1 HOUR 35 MINUTES AGO അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, വൈസ് പ്രസിഡന്റ് പ്രീതാ ബി.
നായർ എന്നിവർ പങ്കെടുത്തു. ഇരു ജലയാത്രകൾക്കും പുല്ലേലിക്കടവ്, മേലുകര, പരപ്പുഴ തുടങ്ങിയ നദീതീര കടവുകളിൽ തീരനിവാസികൾ വരവേൽപ് നൽകി.
മാരാമൺ മണൽപ്പുറത്ത് സംഗമിച്ച ജലയാത്രികരെ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്സിനോസ്, സഭാ ഭാരവാഹികൾ, ആന്റോ ആന്റണി എംപി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.
ആഗോള താപനം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്തു പ്രകൃതിയുടെ സംരക്ഷണത്തിനായി യോജിച്ച പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ.
ഐസക് മാർ പീലക്സിനോസ് അധ്യക്ഷനായി. സംഘം ജനറൽ സെക്രട്ടറി റവ.എബി കെ.
ജോഷ്വ, , മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്. ശ്രീകല പരിസ്ഥിതി സൗഹൃദ സന്ദേശം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

