കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
കൂടിക്കാഴ്ച നവംബർ 4ന്
∙ മംഗൽപാടി പഞ്ചായത്തിൽ പോർട്ട് വകുപ്പ് അനുവദിച്ച ഷിറിയ ഒളയം കടവിലെ കടവ് സൂപ്പർവൈസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ നാലിന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ ബയോഡേറ്റ, മുൻപരിചയം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. യോഗ്യത: എസ്എസ്എൽസി പ്രായപരിധി – 18- 35 വയസ്സ്. 04998 240221
∙ പനത്തടി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ നാലിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.
പ്രായപരിധി 18 -33.
പട്ടിക വർഗ വിഭാഗത്തിൽപെട്ടവരായിരിക്കണം അപേക്ഷകർ. യോഗ്യത- സംസ്ഥാന സാങ്കേതിക കൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, ഡിഗ്രി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പി.ജി.ഡി.സിഎ കോഴ്സ് പാസാകണം.
അഡ്മിഷൻ ആരംഭിച്ചു
∙ കെൽട്രോണിന്റെ പാലക്കാടുള്ള നോളജ് സെന്ററിൽ സായാഹ്ന കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ഗ്രാഫിക്സ് ആൻഡ് വിഷ്വൽ എഫക്ട്സ്, പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് ഡേറ്റ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15. 0491 2504599, 8590605273.
കൂടിക്കാഴ്ച നവംബർ 3ന്
∙ മൊഗ്രാൽപുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിഎം തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ മൂന്നിന് രാവിലെ പത്തിന് സ്കൂൾ ഓഫിസിൽ നടത്തും. 9633923419.
നീലേശ്വരം ∙ പോരോൽ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 3ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
അധ്യാപക ഒഴിവ്
നീലേശ്വരം ∙ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്ടി സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
കാഞ്ഞങ്ങാട് ∙ അമ്പലത്തറ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ മാത്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് രാവിലെ 11ന് നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

