കാസർകോട്∙ പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുകയാണെന്നു ആരോപിച്ച് യുഡിഎസ്എഫിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രകടനമായി എത്തിയ പ്രവർത്തകർ പുതിയ ബസ് സ്റ്റാൻഡിനടുത്തെ സർവീസ് റോഡ് ഉപരോധിച്ചത്.
ഏറെ സമയവും ഉപരോധം തുടർന്നിട്ടും പിരിഞ്ഞു പോകാത്തതിനാൽ സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് സൈഫുദ്ധീൻ തങ്ങൾ അധ്യക്ഷത വഹിച്ചു, കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർതോട്, ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, എഐസിസി കോഓർഡിനേറ്റർ മനാഫ് നുള്ളിപ്പാടി, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, ഹമീദ് ബദിര, ജലീൽ തുരുത്തി, നൗഫൽ തായൽ, താഹ തങ്ങൾ, അഖിൽ ജോൺ,സലാം ബെളിഞ്ച, ഷാഹിദ റാഷി, വി.എൻ.വിഷ്ണു, അൽത്താഫ് പൊവ്വൽ, ഷാനിഫ് നെല്ലിക്കട്ടെ,അൻസാരി കോട്ടക്കുന്ന്, ഷാനിദ് പടന്ന, നാഫി ചാല, അബിൻ കൃഷ്ണ, കീർത്തന, ശ്രീരാജ് മാങ്ങാട് ,ഹാഷിർ മൊയ്ദീൻ, ശ്രീനേഷ്,സിറാജ് ബദിയടുക്ക, മണികണ്ഠൻ, സി.ബി.സിനാൻ, റിസ്വാൻ പള്ളിപ്പുഴ എന്നിവർ പ്രസംഗിച്ചു.
സമരക്കാരായ ജവാദ് പുത്തൂർ, എ.അൻസിഫ്,സൈഫുദ്ദീൻ തങ്ങൾ, ഇ.എ.അൻസ്, അഖിൽ ജോൺ, കെ.എം.മുഹമ്മദ് ഷാനിഫ്, അബിൻകൃഷ്ണൻ, മുഹമ്മദ് ഷാനിദ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

