കാനത്തൂർ∙ വീടിനു സമീപത്തെ ഷെഡിൽ കെട്ടിയിട്ട വളർത്തുനായയെ പുലി കടിച്ചുകൊന്നു.
പയർപ്പള്ളത്തെ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ വി.രാജന്റെ വീട്ടിലെ നായയെയാണ് പുലി പിടിച്ചത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം നൽകി നായയെ വീടിന്റെ തൊട്ടടുത്ത ഷെഡിൽ കെട്ടിയിട്ടതായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് നായയെ ചത്തനിലയിൽ കണ്ടത്.
വയറിന്റെ ഭാഗം പൂർണമായും പുലി തിന്നിരുന്നു.
വലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചങ്ങല പൊട്ടിക്കാൻ സാധിക്കാത്തതു കൊണ്ട് കഴിഞ്ഞില്ല. ഇവിടെ പുലിയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
നായയുടെ ജഡം ബാക്കി വച്ചതിനാൽ വീണ്ടും കഴിക്കാനെത്തുമെന്ന കണക്ക് കൂട്ടലിലാണ് വനംവകുപ്പ്. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.
തിങ്കളാഴ്ച പുലർച്ചെ ഇരിയണ്ണി പയത്തിലെ റിട്ട. അധ്യാപകൻ ഗണപതി ഭട്ടിന്റെ വീട്ടുമുറ്റത്ത് നിന്നും നായയെ പുലി പിടിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി കൊളത്തൂർ ആവലുങ്കാലിൽ നിന്ന് വനംവകുപ്പ് 2 പുലികളെ കൂട് വച്ച് പിടികൂടിയതിനു ശേഷം പുലിശല്യം ജില്ലയിൽ കുറഞ്ഞിരുന്നു.
അത് വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയാണ് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇരിയണ്ണി കുട്ടിയാനത്ത് ടാപ്പിങ് തൊഴിലാളി 2 പുലികളെ ഒന്നിച്ച് കണ്ടിരുന്നു.
ദേലംപാടി പഞ്ചായത്തിലെ കടുമനയിൽ പുഴയുടെ സമീപം കഴിഞ്ഞ ദിവസം വൈകിട്ട് പുലിയെ കണ്ടിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

