നിയമനം:
ആലംപാടി ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ഇ ഇംഗ്ലിഷ് ഒഴിവ്.
അഭിമുഖം നാളെ 10നു സ്കൂളിൽ. പള്ളിക്കര ∙ ഗവ.
ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി (മലയാളം) ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂളിൽ.
ഉപ്പള ∙ ഹേരൂർ മീപ്പിരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്.
യോഗ്യത: എസ്എസ്എൽസി, പ്ലസ്ടു. അഭിമുഖം നാളെ 10.30നു സ്കൂളിൽ.
9847023439.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസനം പദ്ധതി പട്ടികജാതി വികസന വകുപ്പ് എൻടിടിഎഫ് മുഖേന നടപ്പാക്കുന്ന 10 മാസത്തെ റസിഡൻഷ്യൽ കോഴ്സിലേക്ക് ജില്ലയിലെ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് നാളെ 10.30നു കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
പ്രായപരിധി 18-24. ഫോൺ: 9846552360.
സാമ്പത്തിക സഹായം നൽകും
കാസർകോട് ∙ കായിക യുവജന കാര്യാലയത്തിൽ നിന്നു കായിക ക്ലബ്ബുകൾക്കും സർക്കാർ സ്കൂളുകൾക്കും സ്പോർട്സ് ആൻഡ് ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നു.
അപേക്ഷാഫോമിന്റെ മാതൃക https://dsya.kerala.govt.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ജില്ലാ സ്പോർട്സ് കൗൺസിലിൽ നേരിട്ടോ തപാൽ മുഖേനയോ നവംബർ 7ന് 5ന് അകം 04994255521.
ചിത്രപ്രദർശനം നടത്തും
കാഞ്ഞങ്ങാട് ∙ ബ്രഷ് റൈറ്റിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്ത 30 ചിത്രകാരന്മാരുടെ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നു.
നവംബർ ഒന്നുമുതൽ 7 വരെ കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ ആണ് പ്രദർശനം. പ്രദർശനം ഒന്നിന് രാവിലെ 10.30ന് ചിത്രകാരി മാധവി മീങ്ങോത്ത് ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം.
ചിത്രങ്ങൾ വാങ്ങുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് നാരായണൻ രേഖിത, സെക്രട്ടറി വിനോദ് ശിൽപി, സുകുമാരൻ പൂച്ചക്കാട്, ബാലൻ സൗത്ത് എന്നിവർ അറിയിച്ചു.
ട്രെയ്നിങ് ക്യാംപ്
പാലക്കുന്ന് ∙ സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി ഇബാദ് ജില്ലാ കമ്മിറ്റി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി ഇബാദ് ഖാഫില ട്രെയ്നിങ് ക്യാംപ് പാലക്കുന്ന് ഗ്രീൻ വുഡ്സ് ദാറുൽ അർഖം മസ്ജിദിൽ നവംബർ 1, 2 തീയതികളിൽ നടക്കും. 5നു സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുൽഖാദർ ബാഖവി കുണിയ ഉദ്ഘാടനം ചെയ്യും.
വികസന സന്ദേശയാത്ര ഒന്നിന്
ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ വികസന സന്ദേശയാത്ര നടത്തുന്നു.
നവംബർ 1നു രാവിലെ കമ്പല്ലൂരിൽനിന്ന് ആരംഭിച്ച് വൈകിട്ട് പാലാവയലിൽ സമാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ജാഥാ ലീഡറും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജ് കരിമഠം ജാഥാ ക്യാപ്റ്റനുമാണ്. 1നു രാവിലെ കമ്പല്ലൂരിൽ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ജാഥ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം വൈകിട്ട് പാലാവയലിൽ കെപിസിസി സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കോൺഗ്രസ് നേതാക്കളായ എം.ഹസൈനാർ, ജോമോൻ ജോസ്, ബി.പി.പ്രദീപ്കുമാർ, മാമുനി വിജയൻ, കെ.കെ.സുരേഷ്കുമാർ എന്നിവർ മുഖ്യാതിഥികളാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

