കാഞ്ഞങ്ങാട് ∙ ഡിടിപിസിയുടെ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരത്തിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. നേരത്തെ കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളർ വിളക്കുകൾ മാറ്റിയാണ് പുതിയത് സ്ഥാപിക്കുന്നത്.റോഡ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽതന്നെ സോളർ തെരുവുവിളക്കുകൾ കേടായിരുന്നു.
ഇതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് പുതിയതായി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ഡിടിപിസിയെ ഏൽപിച്ചത്. ഡിടിപിസി ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരനെയും കണ്ടെത്തി.
എന്നാൽ, പണിയേറ്റ കരാറുകാരൻ സോളർ വിളക്കുകാലുകൾ നീക്കിയതല്ലാതെ മറ്റു പണികളൊനും തുടങ്ങിയില്ല.
ഡിവൈഡറിലെ തണൽമരങ്ങളും പൂച്ചെടികളും മുറിച്ചുമാറ്റുകയും ചെയ്തു. ഇതോടെ പദ്ധതി നടത്തിപ്പിൽനിന്നു പിന്മാറാൻ ഡിപിടിസി തീരുമാനിച്ചു.
കരാറുകാരനെ ഒഴിവാക്കാനും തീരുമാനിച്ചു. ഇതിനെതിരെ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയാണ് വീണ്ടും തെരുവുവിളക്കുകൾ സ്ഥാപിക്കാൻ തുടങ്ങിയത്.
തെരുവുവിളക്കുകൾക്കൊപ്പം പരസ്യ ബോർഡുകൾ സ്ഥാപിച്ച് കരാറുകാരൻ പണം കണ്ടെത്തേണ്ട
രീതിയിലാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ഡിവൈഡറിൽ തെരുവുവിളക്കിന്റെ തൂണുകൾ സ്ഥാപിച്ചത് തുടങ്ങി.
ഡിടിപിസി പിന്മാറിയ പദ്ധതി ഏറ്റെടുത്ത് നടത്താൻ നഗരസഭ മുന്നോട്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായി നഗരത്തിൽ മുഴുവൻ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി.
കരാറുകാരൻ തിരികെയെത്തി പണി തുടങ്ങിയതോടെ നഗരസഭയും പദ്ധതി മാറ്റി. ഇതിനു പകരം നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 46 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. നഗരത്തിലെ പ്രധാന 15 കവലകളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.
നഗരസഭയുടെ മറ്റു ടൗണുകളിലും മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.
ഇതിനായി 84 ലക്ഷം രൂപയാണ് അനുവദിച്ചത്. കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരത്തും മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.
മിനി മാസ്റ്റ് സ്ഥാപിക്കാനുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]