നീലേശ്വരം ∙ സൈക്കിളിൽ റബർ കൂട്ട, പാര, വലിയ ചുറ്റിക, വെള്ളം എടുക്കാനുള്ള ബക്കറ്റ് എന്നിവയൊക്കെ വച്ചു കെട്ടി മുട്ടോളം എത്തുന്ന റബർ ബൂട്ടും ധരിച്ച് റോഡിലൂടെ നീങ്ങുന്ന എൻ.ബാലകൃഷ്ണൻ. റോഡിൽ അപകട
യാത്രികർക്ക് ഭീഷണിയാവുന്ന അപകടക്കുഴികൾ അടയ്ക്കാനാണ് ഈ 66കാരന്റെ യാത്ര. പല സമയത്താണ് കുഴി അടയ്ക്കൽ. ചിലപ്പോൾ പുലർച്ചെ മുതൽ തുടങ്ങി റോഡിൽ തിരക്ക് ആവുമ്പോൾ അവസാനിപ്പിക്കും.
അല്ലെങ്കിൽ രാത്രി തിരക്ക് കുറഞ്ഞ നേരത്തായിരിക്കും റോഡ് പണി.
അടിയന്തരമായി പരിഹരിക്കേണ്ട കുഴിയാണെങ്കിൽ വെയിലും റോഡിലെ തിരക്കുമൊന്നും ഒരു തടസ്സമല്ല.
വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതിനിടയിൽ ആരെയും നോക്കാതെ നീലേശ്വരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റോഡിലെ കുഴി അടയ്ക്കുന്ന ബാലകൃഷ്ണനെ പലയിടത്തും കാണാം.ആ സമയത്ത് പരിചയക്കാർ ആരെങ്കിലും അരികിലൂടെ പോയാൽ പോലും അറിയില്ല. എടുക്കുന്ന പണിയിൽ അത്രയ്ക്ക് മുഴുകിയാണ് ഈ സേവനം.
ഇടത്തോട് റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചപ്പോൾ ബാക്കിയായ കോൺക്രീറ്റ് കഷണങ്ങൾ ചുറ്റിക ഉപയോഗിച്ച് പൊട്ടിച്ച് കുഴികളിൽ കൊണ്ടുവന്ന് നിക്ഷേപിച്ചാണ് ഇപ്പോൾ ബാലകൃഷ്ണൻ കുഴി അടയ്ക്കുന്നത്.
സപ്തതിയോട് അടുക്കുമ്പോഴും ബാലകൃഷ്ണന് വിശ്രമമില്ല. ആഴ്ചയിൽ 2 ദിവസമെങ്കിലും കുഴിയടയ്ക്കാൻ ഇപ്പോഴും പോകുന്നുണ്ട്.
നവരാത്രി തുടങ്ങിയതിനാൽ തിരക്ക് കൂടിയ നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രത്തിനു മുൻപിലെ റോഡിൽ നട്ടുച്ച നേരത്ത് കുഴികൾ അടയ്ക്കുന്ന ബാലകൃഷ്ണനെ കഴിഞ്ഞ ദിവസവും പലരും കണ്ടിരുന്നു. എത്ര മണിക്കൂറാണ് ഒരു ദിവസം കുഴി അടയ്ക്കാൻ എടുക്കുന്നത് എന്ന ചോദ്യത്തിന് ‘ക്ഷീണം വരുന്നത് വരെ’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള മറുപടി.
കഴിഞ്ഞ 50 വർഷമായി സൈക്കിളിലാണ് ബാലകൃഷ്ണന്റെ യാത്രകൾ.
കുഴികൾ അടക്കാനുള്ള യാത്രകളിലെ സാരഥിയും ഈ പഴഞ്ചൻ സൈക്കിൾ തന്നെ. പണിസാധനങ്ങളുമായി ടൗണിലൂടെ പോകുമ്പോൾ പലരും കളിയാക്കിയിട്ടുണ്ട് എന്ന് ചിരിച്ചു കൊണ്ട് ബാലകൃഷ്ണൻ പറയുന്നു. അനുമോദിച്ചവരാണ് കൂടുതൽ എന്ന് കൂടി പറയുമ്പോൾ മുഖത്തൊരു ചെറു പുഞ്ചിരി.
എണ്ണിയാൽ തീരാത്ത കുഴികൾ
റോഡിലെ കുഴികളിൽ വീണ് ഒരു ജീവൻ പോലും പൊലിയാതിരിക്കാൻ 29 വയസ്സ് മുതലിങ്ങോട്ട് തന്റെ അധ്യാപന ജോലിയുടെ കൂടെ തന്നെ സമയം കിട്ടുമ്പോഴൊക്കെ തൂമ്പയുമായി ബാലകൃഷ്ണൻ റോഡുകളിലേക്കിറങ്ങുന്നു.
അടുത്ത് നിന്നു കിട്ടുന്ന കല്ലുകളും, കോൺക്രീറ്റ് വേസ്റ്റുകളും മറ്റും ഉപയോഗിച്ച് കുഴികൾ അടക്കും. എണ്ണമെടുക്കാൻ പറ്റാത്തത്ര കുഴികൾ ഇത്രയും വർഷങ്ങൾക്കിടയിൽ മാഷ് അടച്ചിട്ടുണ്ടാവും. ലാഭേഛയില്ലാത്ത ഒറ്റയാൾ പോരാട്ടം.പഴയങ്ങാടിയിൽ ആധാരമെഴുത്തുകാരിയായ പി.വനജയാണ് ഭാര്യ.
മക്കൾ: പി. അമൽനാഥ്, പി.
അഞ്ജന. മരുമകൻ: പി രാകേഷ്(സിപിഒ, ബേഡകം പൊലീസ് സ്റ്റേഷൻ).
കണ്ണൂരിൽനിന്ന് നീലേശ്വരത്തെത്തി
കണ്ണൂർ ജില്ലയിലെ ചെറുതാഴം കൊളപ്പുറം സ്വദേശിയായ എൻ.ബാലകൃഷ്ണൻ 2002ലാണ് റോയൽ കോളജിലെ അധ്യാപകനായി നീലേശ്വരത്തെത്തുന്നത്.
ക്രമേണ ബാലകൃഷ്ണനുംഅവരിൽ ഒരാളായി. തിരിക്കുന്ന് സെന്റ് മേരീസ് പള്ളിക്കു സമീപം 20 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി നീലേശ്വരത്ത് സ്ഥിരതാമസമാക്കി.നീലേശ്വരത്തെത്തി വർഷങ്ങൾക്കു ശേഷം മെച്ചപ്പെട്ട
ശമ്പളത്തിലുള്ള അധ്യാപക ജോലിക്കായി വടക്കേ ഇന്ത്യയിലേക്കു വണ്ടി കയറി. വർഷങ്ങളോളം രാജസ്ഥാനിലെ ഉദയ്പുർ, ബിഹാറിലെ പട്ന, ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ സ്കൂളുകളിൽ അധ്യാപക ജോലി.
ശേഷം വീണ്ടും നീലേശ്വരത്തേക്കു മടങ്ങി അധ്യാപനവും ചില്ലറ കൃഷിയുമൊക്കെയായി നാട്ടിൽ സജീവമായ ബാലകൃഷ്ണന് ഇന്ന് ഒഴിവ് സമയം എന്നൊന്നില്ല. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചതുരംഗപ്പലക അടയാളത്തിൽ സ്വതന്ത്രനായി മത്സരിച്ച ബാലകൃഷ്ണന് 639 വോട്ടാണ് ലഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]