ബൽത്തങ്ങാടി ∙ സിറോ മലബാർ ബൽത്തങ്ങാടി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫാ. ജയിംസ് പട്ടേരിൽ നിയുക്തനായതിൽ ബൽത്തങ്ങാടിയിലെ അദ്ദേഹത്തിന്റെ ജന്മനാടായ കളഞ്ച ഗ്രാമവും ബട്ടിയാൽ ഇടവകയും ആഹ്ലാദത്തിൽ. ഇന്ന് ഉച്ചയ്ക്ക് 2ന് ബൽത്തങ്ങാടിയിലെത്തുന്ന അദ്ദേഹത്തിനു സെന്റ് ലോറൻസ് കത്തീഡ്രൽ പള്ളിയിൽ വൈദികരും സിസ്റ്റർമാരും വിശ്വാസികളും മറ്റും ചേർന്ന് സ്വീകരണം നൽകും. നവംബർ 5ന് സ്ഥാനാരോഹണച്ചടങ്ങ് നടക്കുമെന്ന് ബൽത്തങ്ങാടി ബിഷപ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ബൽത്തങ്ങാടിയുടെ സ്വന്തം പുത്രൻ
കർണാടകയിലെ പ്രധാന മലയാളി കുടിയേറ്റ മേഖലയായ ബൽത്തങ്ങാടി താലൂക്കിലെ കളഞ്ച ഗ്രാമത്തിൽ കർഷക കുടുംബത്തിലാണു ജയിംസ് പട്ടേരിൽ ജനിച്ചത്.
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കൂത്താട്ടുകുളത്തുനിന്ന് 1960ൽ കുടിയേറിയതാണ് കുടുംബം. പരേതരായ ഏബ്രഹാം പട്ടേരിൽ-റോസമ്മ പട്ടേരിൽ ദമ്പതികളുടെ മകനായി 1962 ജൂലൈ 27നു ജനിച്ച ജയിംസ് പ്രാഥമിക വിദ്യാഭ്യാസം ബൽത്തങ്ങാടിയിൽ പൂർത്തിയാക്കിയശേഷം ക്ലാരിഷ്യൻ സന്യാസ സമൂഹത്തിൽ ചേർന്ന് കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തിൽ സെമിനാരി പരിശീലനം ആരംഭിച്ചു.
ബെംഗളൂരു സെന്റ് പീറ്റേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. ജർമനിയിലെ ഫ്രൈബുർഗ് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പാസ്റ്ററൽ തിയോളജിയിൽ ഉപരിപഠനം നടത്തി. 1990 ഏപ്രിൽ 26നു പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് ജർമനിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ദക്ഷിണ കന്നഡ ജില്ലയിലെ ഗുത്തിഗാർ, നെട്ടണ, ഉദന ഇടവകകളിലും സേവനമനുഷ്ഠിച്ചു.
1991 മുതൽ കുറവിലങ്ങാട് ക്ലാരറ്റ് ഭവനിൽ സേവനമനുഷ്ഠിച്ചു. 1997 മുതൽ ജർമനിയിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം 2004 വരെ സഭയുടെ ആശുപത്രിയുടെ ചുമതല വഹിച്ചു.
സഭയുടെ ഫിനാൻസ് മാനേജരായും പ്രവർത്തിച്ചു. 2005 മുതൽ 2011വരെ ക്ലാരിഷ്യൻ സഭയുടെ സുപ്പീരിയറായിരുന്നു. 2011 മുതൽ വൂൾവ്സ്ബർഗ് പ്രൊവിൻസിന്റെ പ്രൊക്യുറേറ്ററാണ്. മലയാളം, കന്നഡ, തുളു, ഇംഗ്ലിഷ്, ജർമൻ ഭാഷകൾ അദ്ദേഹം കൈകാര്യം ചെയ്യും.
വിശ്വാസികളെയും പാവപ്പെട്ടവരെയും അറിയാനും അവർക്കുവേണ്ടി പ്രവർത്തിക്കാനുള്ള മനസ്സാണ് അദ്ദേഹത്തെ ഈ പദവിയിലേക്കെത്തിച്ചതെന്ന് കുടുംബവും നാട്ടുകാരും പറയുന്നു. 7 സഹോദരങ്ങളിൽ ആറാമനാണ് ഫാ.
ജയിംസ് പട്ടേരിൽ. മേരി മുളവന, ജോൺ പട്ടേരിൽ, പരേതനായ ജോസഫ് പട്ടേരിൽ, റോസമ്മ വാളൂക്കാരൻ, ഏബ്രഹാം പട്ടേരിൽ, സെബാസ്റ്റ്യൻ പട്ടേരിൽ എന്നിവരാണ് സഹോദരങ്ങൾ. സഹോദരൻ ജോൺ പട്ടേരിലിന്റെ മകൻ ഫാ.
ഏബ്രഹാം പട്ടേരിൽ ബൽത്തങ്ങാടി രൂപതാ പ്രൊക്യുറേറ്ററാണ്.
പരേതനായ ജോസഫ് പട്ടേരിലിന്റെ മകൻ ഫാ. ബിനോയ് പട്ടേരിൽ ബെംഗളൂരുവിലെ ക്ലാരറ്റ് സ്കൂൾ പ്രിൻസിപ്പലാണ്. ഫാ.ബിനോയിയുടെ സഹോദരി സിസ്റ്റർ റോസ്ന പട്ടേരിൽ തിരുഹൃദയ മഠം ബൽത്തങ്ങാടി റീജനൽ കൗൺസിലറാണ്. സെബാസ്റ്റ്യൻ പട്ടേരിലിന്റെ മകൻ ജയ്സൺ പട്ടേരിൽ ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് സെക്രട്ടറിയാണ്.
പുതിയ നിയോഗം
ബൽത്തങ്ങാടി രൂപതയുടെ ആദ്യ ബിഷപ് മാർ ലോറൻസ് മുക്കുഴി വിരമിച്ച സാഹചര്യത്തിലാണ് രൂപതയ്ക്ക് പുതിയ ബിഷപ്പിനെ നിയമിച്ചത്. 1999ൽ ആണ് ബൽത്തങ്ങാടി രൂപത രൂപീകരിച്ചത്.
26 വർഷത്തെ സേവനത്തിനുശേഷമാണ് മാർ ലോറൻസ് മുക്കുഴി വിരമിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]