ഉദുമ∙ സിപിഎം നേതൃത്വത്തിലുള്ള സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു വോട്ട് പിടിക്കാനുള്ള തരം താണ തന്ത്രത്തിന്റെ ഭാഗമാണെന്നു ബിജെപി നേതാവ് സി.കെ.പത്മനാഭൻ ആരോപിച്ചു. അയ്യപ്പനെ ശരണം പ്രാപിച്ചാൽ മാത്രമേ ഭരണം ലഭിക്കുമെന്ന് കണ്ടാണ് പ്രത്യയശാസ്ത്രങ്ങളെ ഉപേക്ഷിക്കാൻ സിപിഎം തയാറാകുന്നതെന്നും കറുപ്പും രുദ്രാക്ഷവുണണിഞ്ഞ് പിണറായി വിജയൻ ശബരിമലയ്ക്ക് പോകുന്നത് കണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഉദുമ പരിയാരം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പി.വി.കുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് കെ.ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ബാബുരാജ്, സെക്രട്ടറി പ്രമീള മജൽ, മീഡിയ കൺവീനർ വൈ.കൃഷ്ണദാസ്, മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് സുഹൈൽ കൂളിയംങ്കാൽ, ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോൾ, വൈസ് പ്രസിഡന്റ് തമ്പാൻ അച്ചേരി, സെക്രട്ടറി ശ്യാമ പ്രസാദ്, ഉദുമ പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനിൽ കുമാർ, പരിയാരം ബൂത്ത് പ്രസിഡന്റ് ബിജു പരിയാരം, സെക്രട്ടറി രാഹുൽ കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]