സിലക്ഷൻ ട്രയൽസ് 2ന്
തൃക്കരിപ്പൂർ ∙ ലങ്കാടി സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ ട്രയൽസ് 2നു രാവിലെ 10നു തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ്കുഞ്ഞി പട്ടേലർ സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടത്തും.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളെ തിരഞ്ഞെടുക്കും. 2007 നവംബർ 27നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം.
9447646443, 9837325282
കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻ അസോ. നേതൃപഠന ക്ലാസ് നാളെ
കാസർകോട് ∙ കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻ അസോസിയേഷൻ സംസ്ഥാന നേതൃപഠന ക്ലാസ് നാളെ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10നു സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉമ്മർ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.എൻ.ശശികുമാർ അധ്യക്ഷത വഹിക്കും. 14 ജില്ലകളിൽനിന്നുമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പഠനക്ലാസിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ഗതാഗതം തടസ്സപ്പെടും
നീലേശ്വരം ∙ പള്ളിക്കര സെന്റ് ആൻസ് സ്കൂളിനു സമീപമുള്ള റെയിൽവേ ഗേറ്റ് അടിയന്തര അറ്റകുറ്റപ്പണികൾക്കു വേണ്ടി അടയ്ക്കുന്നതിനാൽ ഇന്ന് വൈകിട്ട് 6 മുതൽ 30ന് രാവിലെ 6 വരെ ഇതുവഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെടും എന്നു അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]