പാലക്കുന്ന് ∙ മർച്ചന്റ് നേവിയിൽനിന്നു വിരമിച്ച ഏതാനും പേരുടെ പ്രൊവിഡന്റ് ഫണ്ട് കുടിശിക മുംബൈ ഓഫിസിൽ അവകാശികളെ കാത്തിരിക്കുന്നു. ഇതു സംബന്ധിച്ച് അർഹരായവരുടെ പട്ടിക സഹിതമുള്ള സർക്കുലർ മുംബൈ സീമെൻസ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ നേരത്തേ പുറപ്പെടുവിച്ചിരുന്നു.
അർഹരായവരിൽ വിരമിച്ചവരും മരിച്ചവരും ഉണ്ട്. പട്ടികയിൽ പേരുള്ളവരെ കണ്ടെത്തി കുടിശിക ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കപ്പലോട്ടക്കാരുടെ സംഘടനയായ നുസിയുടെ ജില്ലാ ഘടകം കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിന്റെ സഹകരണത്തോടെ പാലക്കുന്നിലെ ക്ലബ് ഓഫിസിൽ ക്യാംപെയ്ൻ നടത്തി.
ആവശ്യമായ രേഖകളുമായെത്തിയവരുടെ അപേക്ഷ തയാറാക്കി ബന്ധപ്പെട്ടവർക്ക് അയയ്ക്കും.
പട്ടികയിലുള്ള മരിച്ചവരുടെ അനന്തരാവകാശികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഏതാനും പേർക്ക് ഗ്രാറ്റുവിറ്റി തുകയും കിട്ടാനുണ്ട്. നുസി പ്രതിനിധി പ്രജിത അനൂപ്, മർച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി, ജനറൽ സെക്രട്ടറി യു.കെ.ജയപ്രകാശ് എന്നിവർ ക്യാംപെയ്നിനു നേതൃത്വം നൽകി. വലിയ തുക കിട്ടാനുള്ളത് മരണപ്പെട്ടവരുടെ അനന്തരാവകാശികൾക്കാണെന്നും അവർ അറിയിച്ചു.
പ്രൊവിഡന്റ് ഫണ്ടിൽ കുടിശിക ലഭിക്കാൻ സാധ്യതയുണ്ടെന്നു സംശയമുള്ളവർ അവരുടെ പേര്, ജനന തീയതി, സിഡിസി നമ്പർ സഹിതം താഴെ ചേർക്കുന്ന വാട്സാപ് നമ്പറുകളിൽ അയയ്ക്കണം. അർഹരായവരെ അറിയിക്കും.
8089673188, 7994020011, 9447692439. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]