ഗുരുപുരം ∙ പാറപ്പള്ളി കണ്ണോത്ത് കക്കാട്ട് എത്തിയാൽ ആരോടും ചോദിക്കാതെതന്നെ നിങ്ങൾക്ക് പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള സമദർശിനി ഓപ്പൺ ലൈബ്രറിയിൽനിന്നു പുസ്തകങ്ങളെടുക്കാം. വായിച്ചശേഷം ഒരു മാസത്തിനുള്ളിൽ തിരികെവച്ചാൽ മതി.
പുസ്തകങ്ങൾ എടുക്കുമ്പോഴും വയ്ക്കുമ്പോഴും പുസ്തകക്കൂട്ടിൽ വച്ചിട്ടുള്ള റജിസ്റ്ററിൽ പേര്, പുസ്തകം എടുക്കുന്ന തീയതി, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണമെന്നു മാത്രം.
6 മാസം മുൻപ് പൊതുപ്രവർത്തകനായ സജിത്ത് കണ്ണോത്താണ് ഓപ്പൺ ലൈബ്രറി എന്ന ആശയം മുന്നോട്ടുവച്ചത്. 850 പൂസ്തകങ്ങളാണ് ഓപ്പൺ ലൈബ്രറിയിൽ ഉള്ളത്.
ഒരേസമയം 50 പുസ്തകങ്ങൾ പുസ്തക്കൂട്ടിൽ വയ്ക്കാം. ഭാരവാഹികൾ റജിസ്റ്റർ പരിശോധിച്ച് പുസ്തകങ്ങൾ മാറ്റിവയ്ക്കും.
എടുക്കാൻ മാത്രമല്ല പുസ്തകം സംഭാവന ചെയ്യാനും പുസ്തകക്കൂട് ഉപയോഗിക്കാമെന്ന് കമ്മിറ്റി പ്രസിഡന്റ് എ. തനുജയും സെക്രട്ടറി കെ.
സഞ്ജനയും പറയുന്നു. നാട്ടുകാരിൽനിന്ന് മികച്ച സഹകരണം ലഭിക്കുന്നതിനാൽ വായനശാലയ്ക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനുമുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ. പുസ്തകം വേണ്ടവർക്ക് കാഞ്ഞങ്ങാട്–പാണത്തൂർ റൂട്ടിൽ പാറപ്പള്ളി ഗുരുപുരം കല്ലാംതോലിൽനിന്നു കക്കാട്ടെത്താം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]