ബദിയടുക്ക ∙ കഴിഞ്ഞ തവണ നറുക്കെടുപ്പിൽ യുഡിഎഫ് ഭരിച്ച ബദിയടുക്ക പഞ്ചായത്തിൽ ഇത്തവണ ബിജെപി. യുഡിഎഫിനും ബിജെപിക്കും 10 വീതം സീറ്റ് ലഭിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനങ്ങളും ബിജെപിക്ക് ലഭിച്ചു.
കഴിഞ്ഞ തവണ 8 വീതം സീറ്റ് ലഭിച്ചപ്പോൾ നടത്തിയ തിരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനങ്ങളും യുഡിഎഫിനാണ് ലഭിച്ചത്.
ഇന്നലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോൺഗ്രസിലെ ശ്യാംപ്രസാദ് മാന്യയും ബിജെപിയിലെ ഡി.ശങ്കരയുമാണ് മത്സരിച്ചത്. യുഡിഎഫിലെ 10അംഗങ്ങൾ ശ്യാമിനും ബിജെപിയിലെ 10 അംഗങ്ങൾ ശങ്കരനും വോട്ട് ചെയ്തു.
എൽഡിഎഫിലെ ഏക അംഗം ബി.എം.അന്നത്ത് ബീവി വിട്ടുനിന്നു. നറുക്കെടുപ്പിൽ ശങ്കര വിജയിച്ചു.
ഉച്ചയ്ക്ക് നടത്തിയ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഷാഹിന അൻവറും ബിജെപിയിലെ കെ.എം.അശ്വിനിയുമാണ് മത്സരിച്ചത്.
ഇതിൽ ബിജെപിയിലെ അശ്വിനി വിജയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബദിയടുക്ക പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും 8 വീതം സീറ്റായതോടെയാണ് നറുക്കെടുപ്പ് നടന്നത്.
പിന്നീട് ബിജെപിയിൽ 14ാം വാർഡിൽനിന്ന് വിജയിച്ച കെ.എൻ.കൃഷ്ണ ഭട്ട് രാജിവച്ചതിനാൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ശ്യാം പ്രസാദ് മാന്യ പഞ്ചായത്ത് അംഗമായി. ഇതോടെ യുഡിഎഫിന് 9 സീറ്റായപ്പോൾ ബിജെപിക്ക് 7 ആയി കുറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

