തളങ്കര ∙ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് തളങ്കരയിൽ പതിവാകുന്നു. തളങ്കരയിലെ നുസ്രത്ത് റോഡിലും പരിസര പ്രദേശങ്ങളിലുമാണ് പൈപ്പ് പൊട്ടുന്നത്.
മാസത്തിൽ ചുരുങ്ങിയ ദിവസം മാത്രമാണ് ഈ പ്രദേശങ്ങളിൽ വെള്ളം കിട്ടുന്നത് എന്നാണു വീട്ടുകാർ പറയുന്നത്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജലത്തെ ആശ്രയിക്കുന്ന ഒട്ടേറെ കുടുംബങ്ങളാണ് തളങ്കരയിലും പരിസര പ്രദേശങ്ങളിലുമായിട്ടുള്ളത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ ഇവർക്ക് കൃത്യമായി വെള്ളം ലഭിക്കുന്നില്ല.
എന്നാൽ ബിൽ തുകയിൽ കുറവുണ്ടാകുന്നില്ലെന്നും ഗുണഭോക്താക്കൾക്കു പരാതിയുണ്ട്. പൈപ്പ് പൊട്ടുന്നതിനെതിരെ വാട്ടർ അതോറിറ്റി അധികൃതരോട് ഒട്ടേറെ തവണ പരാതിപ്പെട്ടു എങ്കിലും ഉചിതമായ നടപടി സ്വീകരിക്കുന്നില്ല.എന്നാൽ ചില സമയങ്ങളിൽ എത്തി അറ്റക്കുറ്റപ്പണി നടത്തും.
പിന്നീട് വീണ്ടും പൊട്ടുകയാണ്.
പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡുകളും പലയിടങ്ങളിൽ പൊട്ടിയിട്ടുണ്ട്. കോൺക്രീറ്റ് റോഡിനോടു ചേർന്നാണു പൈപ്പ് ലൈൻ കടന്നു പോകുന്നത്. ഇതിനാൽ പൊട്ടിയ പൈപ്പ് നന്നാക്കാനായി റോഡുകൾ പൊളിക്കേണ്ടി വരുന്നത്. ഈ പ്രദേശത്തെ പല റോഡുകളും തകർന്നിട്ടുണ്ട്.
പൈപ്പ് പൊട്ടിയ സ്ഥലം കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസങ്ങളിലായി കോൺക്രീറ്റ് റോഡിന്റെ ആറിടങ്ങളിലാണ് പൊളിച്ചത്. രണ്ടിടത്ത് പൈപ്പ് പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.വർഷങ്ങൾക്കു മുൻപാണ് തളങ്കര പ്രദേശത്തേക്ക് കുടിവെള്ളത്തിനായി പൈപ്പിട്ടത്. കാലപ്പഴക്കത്താലാണ് ഇതു പൊട്ടുന്നത് എന്നാണു നാട്ടുകാർ പറയുന്നത്.
എന്നാൽ ഇതു മാറ്റാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാത്തതിൽ ഗുണഭോക്താക്കൾക്കു പരാതിയുണ്ട്. പൊട്ടിയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

